മുതലപ്പൊഴി: സംസ്ഥാന ന്യൂനപക്ഷ കമീഷൻ പ്രത്യേക സിറ്റിങ്
text_fieldsതിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സംസ്ഥാന ന്യൂനപക്ഷ കമീഷൻ സ്വമേധയാ എടുത്ത കേസിൽ വെള്ളിയാഴ്ച പ്രത്യേക സിറ്റിങ് നടത്തും. ആസ്ഥാനത്തെ കോർട്ട് ഹാളിൽ രാവിലെ 11നാണ് സിറ്റിങ്.
2006ൽ പുലിമുട്ട് നിർമാണത്തിനുശേഷം 125 അപകടങ്ങളിൽ 73 മത്സ്യത്തൊഴിലാളികൾ മരിക്കുകയും എഴുനൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. തീരദേശമേഖലയിലെ അപകടാവസ്ഥയെക്കുറിച്ച് ഇതിനകം ഏഴ് വിദഗ്ധപഠനങ്ങൾ നടന്നിട്ടുണ്ട്. റിപ്പോർട്ടുകളിൽ എന്ത് നടപടി സ്വീകരിച്ചു എന്നതിനെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തുറമുഖവകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് ഡയറക്ടർ, തീരദേശ പൊലീസ് മേധാവി, കലക്ടർ എന്നിവരോട് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ചെയർമാൻ എ.എ. റഷീദ് നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.