എെൻറ ജില്ല മൊബൈൽ ആപ്ലിക്കേഷൻ തയാറായി
text_fieldsതിരുവനന്തപുരം: ജില്ലയിലെ സർക്കാർ ഓഫിസുകളെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങൾ നിമിഷനേരത്തിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് എെൻറ ജില്ല മൊബൈൽ ആപ്ലിക്കേഷൻ.സർക്കാർ സംവിധാനങ്ങൾ മികവുറ്റതാക്കുന്നതിനും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ട് നാഷനൽ ഇൻഫോമാറ്റിക്സ് സെൻററാണ് എെൻറ ജില്ല മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ചെടുത്തത്.
ജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനും ആപ്പിൽ അവസരമുണ്ട്. ഒന്നുമുതൽ അഞ്ചുവരെയുള്ള റേറ്റിങ് നൽകാനും സാധിക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളും ഒരു വിരൽത്തുമ്പമ്പ് അകലത്തിൽ പൊതുജനങ്ങൾക്ക് ലഭിക്കും. ഓരോ ഓഫിസും സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിക്കുന്നതിനും മാതൃകപരമായ സേവനം ഉറപ്പാക്കുന്നതിനും ആപ്പിെൻറ പ്രവർത്തനം സഹായകരമാണ്. എെൻറ ജില്ല ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കേരളത്തിലെ 14 ജില്ലകളിലെയും സർക്കാർ ഓഫിസുകൾ സംബന്ധിച്ച വിവരം ഈ മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാണ്.ലിങ്ക് https://play.google.com/store/apps/details?id=org.nic.entejilla
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.