കന്യാകുമാരി ജില്ലയിൽ 173 തരം പക്ഷികളെ കണ്ടെത്തി
text_fieldsകന്യാകുമാരി ജില്ലയിൽ കണക്കെടുപ്പിൽ കണ്ടെത്തിയ വിവിധ തരം പക്ഷികൾ
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ മാർച്ച് ഒമ്പത്,16 തീയതികളിൽ നടത്തിയ പക്ഷികളുടെ കണക്കെടുപ്പിൽ 176 ഇനം പക്ഷികളെ കണ്ടെത്തിയതായി ഡി.എഫ്.ഒ പ്രശാന്ത് അറിയിച്ചു. ഫോറസ്റ്റ് അധികൃതരും സന്നദ്ധ സംഘടനകളിലുംപെട്ട 75 പേരും ചേർന്നാണ് കണക്കെടുപ്പ് നടത്തിയത്. ഇവർ തണ്ണീർതടം പ്രദേശങ്ങളായ ശുചീന്ദ്രം, തേരൂർ, തത്തയാർകുളം, പുത്തേരി, പുത്തളം സ്വാമിതോപ്പ്, മുട്ടം, ഇറച്ചകുളം, രാജാക്കമംഗലം തുടങ്ങി 25 സ്ഥലങ്ങൾ കേന്ദ്രീകരിച്ചും വനമേഖലകളായ ഭൂതപാണ്ടി, അഴകിയപാണ്ഡിപുരം, വേളിമല, കുലശേഖരം, കളിയൽ ഉൾപ്പെട്ട അഞ്ച് ഫോറസ്റ്റ് റേഞ്ചുകളും കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ് നടത്തിയത്.
കഴിഞ്ഞ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്ന കണക്കെടുപ്പിൽ 164 ഇനങ്ങളിലായി 16,147 പക്ഷികളെയാണ് കണ്ടെത്തിയത്. കാലാവസ്ഥ മാറ്റം പക്ഷികളുടെ സ്ഥലംമാറ്റം ഇതൊക്കെയായിരിക്കാം പക്ഷികളുടെ ഇനത്തിൽ വർധനയുണ്ടായത്. സംസ്ഥാന തലത്തിൽ കണക്കെടുപ്പിൽ കണ്ടെത്തിയ പക്ഷികളുടെ തരത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ യഥാർത്ഥ കണക്ക് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ഡി.എഫ്.ഒ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.