എ.ഐ കാമറയെ വലച്ച് Kയും X ഉം; കാർഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ബൈക്ക് ഉടമക്ക്
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ല രജിസ്ട്രേഷൻ നമ്പരുള്ള കാറിലെ ഡ്രൈവർ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് കേരള ഗതാഗതവകുപ്പ് പിഴ ചുമത്തി നോട്ടീസ് അയച്ചിരിക്കുന്നത് ബൈക്ക് ഉടമക്ക്. തക്കല മക്കയ് പാളയം സ്വദേശി പീർമുഹമ്മദിനാണ് തിങ്കളാഴ്ച 500 രൂപ പിഴ നോട്ടീസ് ലഭിച്ചത്.
പീർമുഹമ്മദിന് ലഭിച്ച നോട്ടീസിൽ കാറിന്റെ ചിത്രവും നമ്പറും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇവിടെയാണ് എ.ഐ കാമറക്ക് അമളി പറ്റിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവറിന്റെ കാർ നമ്പർ TN 75K 7504 എന്നാണ് ഇത് നോട്ടീസിൽ വ്യക്തം.
എന്നാൽ, പിഴ നോട്ടീസ് ലഭിച്ച വ്യക്തിയുടെ ബൈക്കിന്റെ നമ്പർ TN 74X 7504 എന്നാണ്. പാമ്പുകാല എന്ന സ്ഥലത്തെ എ.ഐ കാമറയിലാണ് നിയമലംഘനം നടത്തിയ കാറിന്റെ ചിത്രം പകർത്തിയ സ്ഥലം പിഴ നോട്ടീസിൽ കാണിക്കുന്നത്. 15 ദിവസത്തിനുള്ളിൽ പരാതിയുണ്ടെങ്കിൽ കേരള ഗതാഗത വകുപ്പിനെ സമീപിക്കാനാണ് നിർദേശം. എ.ഐ കാമറയുടെ വികൃതിയിൽ എന്തുചെയ്യണമെന്ന് അറിയാതെയിരിക്കുകയാണ് പീർമുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.