Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNagercoilchevron_rightചെക്പോസ്റ്റിൽ...

ചെക്പോസ്റ്റിൽ കൈക്കൂലി; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

text_fields
bookmark_border
bribery
cancel

നാ​ഗ​ർ​കോ​വി​ൽ: ആ​ര​ൽ​വാ​യ്മൊ​ഴി ചെ​ക്​​പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ർ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് സു​ന്ദ​ര​വ​ദ​നം അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ്​ ചെ​യ്തു.

തൂ​ത്തു​ക്കു​ടി, തി​രു​നെ​ൽ​വേ​ലി തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ക​രി​ങ്ക​ല്ലും പാ​റ​പ്പൊ​ടി​യും ക​യ​റ്റി​യ അ​ധി​ക ഭാ​ര​മു​ള്ള ​േടാ​റ​സ് ലോ​റി​ക​ൾ ക​ന്യാ​കു​മാ​രി ജി​ല്ല വ​ഴി കേ​ര​ള​ത്തി​ലേ​ക്ക്​ നി​ർ​ബാ​ധം പോ​കു​ന്ന​ത് പ​രി​ശോ​ധി​ക്കാ​നാ​ണ് ആ​ര​ൽ​വാ​യ്മൊ​ഴി​യി​ൽ പ്ര​ത്യേ​ക ചെ​ക്​​പോ​സ്റ്റ് തു​ട​ങ്ങി​യ​ത്. ഇ​വി​ടെ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ദൃ​ശ്യ​മാ​ണ് വൈ​റ​ലാ​യ​ത്. തു​ട​ർ​ന്ന് ഇ​വ​രെ ആ​ദ്യം എ.​ആ​ർ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും പി​ന്നീ​ട് സ​സ്പെ​ൻ​ഡ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsBriberySuspensionThiruvananthapuram News
News Summary - Bribery at Checkpost- Suspension of three policemen
Next Story