കന്യാകുമാരി - തിരുവനന്തപുരം റെയിൽപാത ഇരട്ടിപ്പിക്കൽ അടുത്തവർഷം പൂർത്തിയാകും
text_fieldsനാഗർകോവിൽ: കന്യാകുമാരി-തിരുവനന്തപുരം റെയിൽപാത ഇരട്ടിപ്പിക്കൽ 2023 സെപ്റ്റംബറിൽ പൂർത്തിയാകുമെന്ന് വിജയ് വസന്ത് എം.പി. റെയിൽവേ അധികൃതർ ഇതുസംബന്ധിച്ച ഉറപ്പ് നൽകിയതായി അദ്ദേഹം അറിയിച്ചു.
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ശേഷിക്കുന്നുണ്ട്. അത് പരിഹരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നാഗർകോവിൽ ടൗൺ റെയിൽവേ സ്റ്റേഷനിൽ ശൗചാലയം, എ.ടി.എം സൗകര്യം തുടങ്ങിയവ വരുന്ന മാർച്ച് മാസത്തിനുള്ളിൽ സജ്ജമാക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയിട്ടുണ്ട്.
കാരോട്-കന്യാകുമാരി ദേശീയപാത ബൈപാസ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടി താമസിയാതെ തുടങ്ങും. നിർമാണത്തിനാവശ്യമായ മണ്ണ് കൊണ്ടുവരുന്നതിനുള്ള പദ്ധതി സർക്കാർ തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ദേശീയപാത വികസന വിഷയം വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഉന്നയിക്കും.
കേന്ദ്ര സർക്കാർ കന്യാകുമാരി ജില്ലയോട് അവഗണന തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പ്രധാനമന്ത്രി നൽകിയ ടൂറിസം മേഖലയിലെ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല. ആറ് നിയോജക മണ്ഡലങ്ങളുള്ള ജില്ലക്ക് നൽകുന്ന വികസന നിധിയായ അഞ്ചു കോടി രൂപ അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.