വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലഹരി ഉപയോഗം വാട്സ്ആപ്പിൽ അറിയിക്കാം
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിലുള്ള സ്കൂൾ, കോളജുകളിൽ ലഹരി വസ്തുക്കളുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും 7010363173 എന്ന നമ്പറിൽ അറിയിക്കാം. അറിയിക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
ജില്ലയിൽ ആകെ 240 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉള്ളത്. ഇവിടെ എല്ലാ സ്ഥാപനങ്ങളും മാസത്തിലൊരിക്കൽ ലഹരി വിരുദ്ധ മത്സരങ്ങൾ നടത്തി ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണം. പഞ്ചായത്ത് തലത്തിലും യോഗങ്ങൾ ചേർന്ന് ലഹരിയുട ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണം.
സർക്കാർ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രചാരണ വാട്സ്ആപ് നമ്പർ പ്രദർശിപ്പിക്കണമെന്നും കലക്ടർ എം. അരവിന്ദിന്റെ നേതൃത്വത്തിൽ നടന്ന ഏകോപന സമിതി യോഗത്തിൽ തീരുമാനിച്ചു.
എസ്.പി ഹരികിരൺപ്രസാദ്, ഡി.ആർ.ഒ ശിവപ്രിയ, സബ് കലക്ടർ കൗശിക്, ഡി.എഫ്.ഒ. ഇളയരാജ, നാഗർകോവിൽ കോർപറേഷൻ കമീഷണർ ആനന്ദ് മോഹൻ ഉൾപ്പെടെ വിവിധ വകുപ്പ് തല മേധാവികൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.