എൻ.സി.സി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 13പേർ ചികിത്സയിൽ
text_fieldsനാഗർകോവിൽ: കന്യാകുമാരിക്ക് സമീപം കൊട്ടാരം ഹയർ സെക്കൻഡറി സ്ക്കൂൾ കേന്ദ്രമാക്കി നടന്നുവരുന്ന എൻ.സി.സി ക്യാമ്പിൽ വെള്ളിയാഴ്ച രാവിലെ നൽകിയ ഭക്ഷണം കഴിച്ച 43 കുട്ടികൾക്ക് ഛർദിയും തലകറക്കവും അനുഭവപ്പെട്ടു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരാവസ്ഥയിലായ 13 വിദ്യാർഥികളെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മറ്റി. കുട്ടികൾ അപകടാവസ്ഥ തരണം ചെയ്തെന്നാണ് വിവരം. കലക്ടർ എം. അരവിന്ദ്, മേയർ മഹേഷ് തുടങ്ങിയവർ ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.
പ്രഭാത ഭക്ഷണം വിതരണം ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്ടർ ഫുഡ് ഇൻസ്പെക്ടർ ചെന്തിൽകുമാറിന് നിർദേശം നൽകി. നേരത്തെ കന്യാകുമാരി എം.എൽ.എ ദളവായ് സുന്ദരം സംഭവം നടന്ന സ്ക്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ ആരാഞ്ഞു. ക്യാമ്പിൽ മൂന്ന് സ്കൂളുകളിൽ നിന്നായി 150 പേർ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.