കന്യാകുമാരിയിൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി
text_fieldsനാഗർകോവിൽ: കോവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ചിരുന്ന ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ കന്യാകുമാരിയിൽ പുനഃരാരംഭിച്ചു. തിങ്കളാഴ്ച മുതൽ വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ച് തുടങ്ങി. ആദ്യദിനം തന്നെ നല്ല തിരക്ക് അനുഭവപ്പെട്ടതായാണ് സൂചന. വിവേകാനന്ദപ്പാറയിലും കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ടൂറിസ്റ്റുകളെ പ്രവേശിപ്പിച്ച് തുടങ്ങി. ഒന്നാം ദിവസം തന്നെ ആയിരത്തിനകത്ത് ആളുകൾ ബോട്ട് സർവീസ് നടത്തിയതായാണ് വിവരം.
തൃപ്പരപ്പ് , തൊട്ടിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലും വിനോദസഞ്ചാരികൾ എത്തിത്തുടങ്ങി. വരും ദിവസക്കളിൽ ഇവിടെ ആളുകളുടെ എണ്ണം വർധിക്കാനാണ് സാധ്യത. സിനിമ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനു വാദം നൽകിയെങ്കിലും പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ഇല്ലാത്തതിനാൽ സപ്തംബർ ഒന്ന് മുതൽക്ക് തിയേറ്ററുകൾ തുറക്കാനാണ് ഉടമകളുടെ തീരുമാനം.അതിന് മുമ്പ് ശുചീകരണ പണികൾ പൂർത്തിയാക്കും.
കച്ചവട സ്ഥാപനങ്ങൾക്ക് രാവിലെ ആറ് മുതൽ രാത്രി 10 വരെ പ്രവർത്തിക്കാൻ അനുവാദം നൽകി. സ്ക്കൂൾ ഒമ്പത് മുതൽ പ്ലസ് ടു വരെയും കോളേജുകളും സപ്തംബർ ഒന്നു മുതൽ തുടങ്ങാനാണ് സർക്കാർ തീരുമാനം. അതിന്റെ ക്രമീകരണങ്ങൾ ഉദ്യോഗതലത്തിൽ തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ മേഖല ഇക്കഴിഞ്ഞ 16 മുതൽ ആരംഭിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.