നാഗർകോവിൽ-തിരുവനന്തപുരം പാത ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കൽ വൈകും
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ 11ന് തുടങ്ങിയ കനത്തമഴയിൽ മണ്ണിടിച്ചിൽ കാരണം തകരാറിലായ നാഗർകോവിൽ- തിരുവനന്തപുരം െട്രയിൻ ഗതാഗതം പുനഃസ്ഥാപിക്കുന്നത് വൈകുമെന്ന് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അറിയിച്ചു. കന്യാകുമാരി മുതൽ നാഗർകോവിൽ വരെയുള്ള ട്രാക്കിെൻറ കേടുപാടുകൾ വ്യാഴാഴ്ചയോടെ തീർത്തിരുന്നു.
എന്നാൽ, നാഗർകോവിൽ-തിരുവനന്തപുരം ട്രാക്കിൽ ഇരണിയലിൽ തുടങ്ങി പാറശ്ശാല പലഭാഗത്തും കനത്തമഴ കാരണം മണ്ണിടിഞ്ഞതാണ് െട്രയിൽ ഗതാഗതം വൈകുന്നതിന് കാരണമാകുന്നത്. മാത്രമല്ല പാത ഇരട്ടിപ്പിക്കലിെൻറ ഭാഗമായി ഈ ഭാഗങ്ങളിൽ നടന്നുവന്നിരുന്ന പണികൾ കാരണവും മണ്ണിടിഞ്ഞത് മാറ്റാൻ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
ശനിയാഴ്ച നാഗർകോവിൽ -തിരുവനന്തപുരം റൂട്ടിൽ 06425, 06426, 06427, 06435 െട്രയിനുകൾ പൂർണമായി റദ്ദാക്കി. കൂടാതെ 15 െട്രയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ പുനലൂർ-മധുര, അനന്തപുരി, പരശുറാം, ഏറനാട്, ഐലൻറ് എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് ട്രയിനുകൾ നാഗർകോവിൽ, തിരുനെൽവേലി, തിരുവനന്തപുരം, കൊല്ലം, കായങ്കുളം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് യാത്ര തുടങ്ങുകയും ഇതേസ്ഥലങ്ങളിൽ തന്നെ യാത്ര അവസാനിപ്പിക്കുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.