ഷാരോൺ കൊലക്കേസ് തമിഴ്നാട്ടിലേക്ക് മാറ്റുന്നതിന്‍റെ അറിയിപ്പ് ലഭിച്ചിട്ടില്ല -തമിഴ്നാട് പൊലീസ് സൂപ്രണ്ട്
text_fieldsനാഗർകോവിൽ: ഷാരോൺ കൊലപാതക കേസ് കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് തമിഴ്നാട് പൊലീസ് സൂപ്രണ്ട് ഹരികിരൺ പ്രസാദ് പറഞ്ഞു.
കന്യാകുമാരി ജില്ലയിൽ ആകെയുള്ള 146 പെട്രോൾ പമ്പുകളുടെ ഇൻ, ഔട്ട് കേന്ദ്രങ്ങളിൽ നിർബന്ധമായും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ നിർദേശം നൽകിയതായും പൊലീസ് സൂപ്രണ്ട് പറഞ്ഞു. നാഗർകോവിലിൽ ഫോൺ നഷ്ടപ്പെട്ട 300 പേർക്ക് സൈബർ പൊലീസ് മുഖേന അവ കണ്ടെടുത്ത് തിരികെ നൽകുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം ഇതുവരെ 82 ലക്ഷം മൂല്യമുള്ള 622 ഫോണുകൾ കണ്ടെടുത്ത് ഉടമകളെ ഏൽപിച്ചു. ഫോൺ മോഷ്ടാക്കളായ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ടൂറിസ്റ്റ് കേന്ദ്രമായ കന്യാകുമാരി ജില്ലയിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളെയും നിരീക്ഷിക്കുന്നതിന്റെ ഭാഗമായി സി.സി.ടി.വി ശൃംഗല ശക്തമാക്കും.
കന്യാകുമാരി ലോഡ്ജിൽ വരുന്നവരുടെ വിവരങ്ങൾ രജിസ്ട്രറിൽ രേഖപ്പെടുത്താനും അവിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഞ്ചാവ് കേസുകളിൽ 50 ഗ്രാം വെച്ചിരുന്നാലും അറസ്റ്റ് ചെയ്യുന്നുണ്ട്.
ഒപ്പം ഉറവിടം കണ്ടെത്തി അവർക്കെതിരെയും കേസെടുത്ത് വരുന്നു. ഇതുവരെ അന്വേഷിച്ച 180 മോഷണ കേസുകളിൽനിന്ന് ഒരുമാസത്തിനുള്ളിൽ 150 പവൻ ആഭരണങ്ങൾ കണ്ടെടുത്തു. 1812 ഹെൽമറ്റ് കേസുകൾക്ക് ആയിരം രൂപ വീതം പിഴയീടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.