ആർ.ടി ഓഫിസറുടെ കാറിൽനിന്ന് 1.69 ലക്ഷം രൂപ പിടിച്ചെടുത്തു
text_fieldsനാഗർകോവിൽ: മാർത്താണ്ഡം ആർ.ടി ഓഫിസർ പെരുമാളിെൻറ കാറിൽ വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ അധികൃതർ നടത്തിയ പരിശോധനയിൽ കണക്കിൽെപടാത്ത 1.69 ലക്ഷം രൂപ പിടിച്ചെടുത്തു.
മാർത്താണ്ഡം ആർ.ടി ഓഫിസിൽ നിന്ന് പുറപ്പെട്ട് തിരുനെൽവേലിയിലെ വീട്ടിലേക്ക് പോകുന്ന വഴി ആരുവാമൊഴിയിൽ െവച്ചാണ് വിജിലൻസ് ഡി.എസ്.പി മതിയഴകെൻറ നേതൃത്വത്തിലുള്ള സംഘം പെരുമാളിെൻറ കാർ തടഞ്ഞ് പരിശോധന നടത്തിയത്. തുടർന്ന് അദ്ദേഹത്തെ വടശ്ശേരിയിലെ ഫോറസ്റ്റ് ഓഫിസിൽ കൊണ്ട് വന്ന് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു.
പെരുമാളിെൻറ ബന്ധുവിെൻറ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പണം ആര് നൽകിയെന്ന് അറിയാൻ കഴിഞ്ഞില്ല. വിജിലൻസിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് മാർത്താണ്ഡം മുതൽ ആർ.ടി ഓഫിസറെ പിന്തുടർന്നത്. വഴിയിൽ െവച്ചാണ് പണം കൈമാറിയത് എന്നാണ് വിജിലൻസിെൻറ പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണത്തിന് ശേഷമേ ആർ.ടി ഓഫിസർക്കെതിരെ മറ്റ് നടപടികളിലേക്ക് പോവുകയൂള്ളുവെന്നാണ് അറിയാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.