കടുവത്തോൽ കച്ചവടം: നാലുപേർ അറസ്റ്റിൽ
text_fieldsനാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ അനധികൃത കടുവത്തോൽ കച്ചവടം നടക്കുന്നതായി ജില്ല ഫോറസ്റ്റ് അധികൃതർക്ക് കേന്ദ്ര വൈൽഡ് ലൈഫ് ഇന്റലിജൻസ് ഏജൻസി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഏജന്റായി പ്രവർത്തിച്ച പ്രധാന പ്രതിയെ തിരയുന്നു. മയിലാടി നല്ലൂർ സ്വദേശി രമേഷ് (36), തൂത്തുക്കുടി സ്വദേശികളായ ഇമ്മാനുവേൽ ധനരാജ് (34), രാജ (32), തിരുനൽവേലി സ്വദേശി ജയകുമാർ (51) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
നാഗർകോവിൽ രാമപുരം സ്വദേശി ശെന്തിൽ സുബ്രഹ്മണ്യത്തെ തിരഞ്ഞ് വരുന്നു. ഡി.എഫ്. ഒ. ഇളയരാജയുടെ നേതൃത്വത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ രമേഷിനോട് കുവത്തോൽ വാങ്ങാൻ താൽപര്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് രമേഷും, ഇമ്മാനുവേൽ ധനരാജും ബൈക്കിൽ തമ്മത്തുകോണം എന്ന സ്ഥലത്ത് കടുവത്തോലുമായി എത്തി. അവരെ അവിടെയുണ്ടായിരുന്ന സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
തുടർന്ന് മറ്റു രണ്ടുപേരെ കൂടി പിടികൂടിയെങ്കിലും ഏജന്റായി പ്രവർത്തിച്ച ആളെ പിടികൂടാൻ കഴിഞ്ഞില്ല. സംഘത്തിന്റെ പക്കൽനിന്ന് ഒരു കടുവത്തോൽ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.