പേര് നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്ക്; ഇപ്പോഴുള്ളത് രണ്ട് കടുവകളും കാട്ടുപന്നികളും
text_fieldsകാട്ടാക്കട: പേര് നെയ്യാര്‍ഡാം സിംഹ സഫാരി പാര്‍ക്ക്. 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പാര്‍ക്കില്‍ ഇപ്പോഴുള്ളത് രണ്ട് കടുവകളും കാട്ടുപന്നികളും. സഞ്ചാരികൾക്കുള്ള ഇരുമ്പ് കമ്പികള്‍ കെട്ടിയ വാഹനം മാത്രം തലങ്ങും വിലങ്ങും ഓടുന്നത് കാണാം. കഴിഞ്ഞവര്‍ഷം ആദ്യമാണ് ഇവിടത്തെ അവസാനത്തെ സിംഹവും ചത്തത്.
1984ൽ നാല് സിംഹങ്ങളുമായി നെയ്യാർഡാം മരക്കുന്നത്തെ 10 ഏക്കറോളമുള്ള ദ്വീപിൽ തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ സഫാരി പാർക്കിന് 16 സിംഹങ്ങള്‍ വരെയുണ്ടായിരുന്ന പ്രതാപകാലമുണ്ടായിരുന്നു. കാഴ്ചക്കാര്‍ കൂട്ടിലും സിംഹങ്ങള്‍ പുറത്തും ഉള്ള കാഴ്ച കാണാനായി ദ്വീപുപോലുള്ള പാർക്കിലെ കാട്ടിൽ ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തിയത്. പിന്നീട് വന്ധ്യംകരണം നടത്തിത്തുടങ്ങിയതോടെയാണ് പാര്ക്കിന് ശനി ദശ തുടങ്ങിയത്. പിന്നീട് ഓരോന്നായി ചത്തുതുടങ്ങി. പാര്‍ക്ക് പൂട്ടുമെന്ന അവസ്ഥയായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഇതിനിടെ ഗുജറാത്തില്‍ നിന്നും സിംഹങ്ങളെ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. പുതിയ സിംഹങ്ങളെ കൊണ്ടുവന്നെങ്കിലും അവയും ചത്തു. രണ്ട് വര്‍ഷം മുന്‍പ് ലക്ഷങ്ങള്‍ മുടക്കി സഫാരി പാര്‍ക്കില്‍ നവീകരണപ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
ഇതിനിടെ നെയ്യാര്‍ഡാം സിംഹസഫാരി പാര്‍ക്കില്‍ ചികിത്സക്കായി പുലികെളയും കടുവകെളയും എത്തിച്ചതോടെ പാര്‍ക്കിന്റെ അടച്ചുപൂട്ടലിന്റെ വേഗം കൂടി. രോഗം ബാധിച്ച പുലിയുടെ കാഷ്ടവും മൂത്രവും ഒഴുകിക്കിടക്കുന്നതിനാൽ വായുവിലൂടെ രോഗം പകരുമെന്നും ഇത് ആപത്താണെന്നും ഡോക്ടർമാര്‍ മുന്നറിയിപ്പും നല്കി. എന്നാല്‍ ഇതൊന്നും അധികൃതര്‍ കാര്യമായെടുത്തില്ല. മറ്റ് മൃഗങ്ങളെ പാര്‍പ്പിക്കാന്‍ പാടില്ലെന്ന നിർദേശം നിലനില്‍ക്കെയാണ് പുലിയെ സഫാരി പാര്‍ക്കില്‍ പാര്‍പ്പിച്ചത്. ഇത് സംബന്ധിച്ചും അന്ന് പരാതി ഉയര്‍ന്നിരുന്നു.
ഇനി ഇവിടെ സിംഹങ്ങളെത്തണമെങ്കില് പാര്‍ക്കിന്റെ വിസ്തൃതി 20 ഹെക്ടറായി ഉയര്‍ത്തണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളെല്ലാം ഒച്ചിന്റെ വേഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.