ബാലരാമപുരത്തെ ദേശീയപാത വികസനം: വട്ടംകറക്കി അധികൃതർ
text_fieldsബാലരാമപുരം: ബാലരാമപുരത്തെ ദേശീയപാത വികസനത്തിന് കൃത്യമായ തീരുമാനമില്ലാതെ അധികൃർ ജനങ്ങളെ വട്ടംകറക്കുന്നതിനെതിരെ വിവിധ മേഖലകളിൽനിന്നു വിമർശനമുയരുന്നു. രണ്ടു വർഷത്തിനിടെ നിരവധി തവണയാണ് ബാലരാമപുരം ജങ്ഷന്റെ വികസനത്തിനുള്ള നടപടി മാറിമറിയുന്നത്. ആദ്യഘട്ടത്തിൽ നാലുവരിപ്പാതയെന്ന തരത്തിലായിരുന്നു തീരുമാനമായിരുന്നതെങ്കിൽ അടുത്ത ഘട്ടത്തിൽ അടിപ്പാത എന്നായി.
എന്നാൽ, കഴിഞ്ഞ ദിവസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന കിഫ്ബി പ്രവൃത്തികളുടെ അവലോകന യോഗത്തിൽ അടിപ്പാതക്ക് പകരം നാലുവരിപ്പാത നിർമിക്കണമെന്ന് കിഫ്ബി അധികൃതർ അറിയിച്ചത്. കിഫ്ബി പദ്ധതിയിലാണ് കരമന കളിയിക്കാവിള ദേശീയപാത വികസനവും നടപ്പിലാക്കുന്നത്. കൃത്യമായ തീരുമാനമില്ലാതെയുള്ള വികസനം വീണ്ടും വർഷങ്ങളോളം നീളുമോ എന്ന ആശങ്കയിലാണ് ജനങ്ങളും.
കരമന - കളിയിക്കാവിള റോഡ് വികസനം വഴിമുക്ക് മുതൽ കളിയിക്കാവിള വരെ വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ 200 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഇനിയും ദേശീയപാത വികസനം വൈകിപ്പിക്കാതെ അടിയന്തരമയി നടപ്പിലാക്കണമെന്നാണ് ആവ്യശ്യം ഉയരുന്നത്.
കൊടിനട മുതൽ വഴിമുക്ക് വരെ 30.2 മീറ്റർ വീതിയില വികസിപ്പിക്കുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ വൈകുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങാതെ വികസനം അടിയന്തരമായി നടപ്പാക്കണമെന്നാണ് ഉയരുന്ന പൊതുവികാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.