Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.എ.ടി ആശുപത്രിക്ക്...

എസ്.എ.ടി ആശുപത്രിക്ക് ദേശീയ അംഗീകാരം

text_fields
bookmark_border
sat hospital
cancel

മെ​ഡി​ക്ക​ല്‍ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്.​എ.​ടി ആ​ശു​പ​ത്രി​ക്ക് മി​ക​ച്ച സ്‌​കോ​റോ​ടെ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ ‘ല​ക്ഷ്യ’ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജ്.

സം​സ്ഥാ​ന​ത്തെ പ്ര​സ​വം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ ദേ​ശീ​യ ഗു​ണ​നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള അം​ഗീ​കാ​ര​മാ​ണി​ത്. കേ​ര​ള​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ജി​ല്ല ആ​ശു​പ​ത്രി​ക​ളി​ലും താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ 11 ആ​ശു​പ​ത്രി​ക​ള്‍ക്ക് ല​ക്ഷ്യ സ​ര്‍ട്ടി​ഫി​ക്കേ​ഷ​ന്‍ ല​ഭി​ച്ചു. കൂ​ടു​ത​ല്‍ ആ​ശു​പ​ത്രി​ക​ളെ ല​ക്ഷ്യ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്താ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

‘ല​ക്ഷ്യ’ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര്‍ത്തു​ന്ന​തി​ന്​ എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളാ​ണൊ​രു​ക്കി​യ​ത്. പ്ര​സ​വ​സ​മ​യ​ത്ത് സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് ആ​ത്മ​വി​ശ്വാ​സം ന​ല്‍കാ​നാ​യി ഗ​ര്‍ഭി​ണി​ക്കൊ​പ്പം ബ​ന്ധു​വാ​യ ഒ​രു സ്ത്രീ​യെ അ​നു​വ​ദി​ക്കു​ന്ന 'അ​മ്മ​യ്‌​ക്കൊ​രു കൂ​ട്ട്' പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്നു.

ലേ​ബ​ര്‍ റൂ​മും മെ​റ്റേ​ണി​റ്റി ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ന​വീ​ക​രി​ച്ചു. ഹൈ ​ഡെ​പ്പ​ന്റ​ന്‍സി യൂ​നി​റ്റ്, മെ​റ്റേ​ണ​ല്‍ ഐ.​സി.​യു, വി​പു​ല​മാ​യ ഒ.​പി എ​ന്നി​വ​യും സ​ജ്ജ​മാ​ക്കി. പ്ര​സ​വം ക​ഴി​ഞ്ഞ് അ​മ്മ​െ​യ​യും കു​ഞ്ഞി​െ​ന​യും സൗ​ജ​ന്യ​മാ​യി വീ​ട്ടി​ലെ​ത്തി​ക്കു​ന്ന മാ​തൃ​യാ​നം പ​ദ്ധ​തി​യും ന​ട​പ്പാ​ക്കി​വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SAT HospitalThiruvananthapuram NewsNational Recognition
News Summary - National recognition for SAT Hospital
Next Story