ദേശീയ ഐക്യദിനാചരണം: പൊലീസിൻെറ ഇരുചക്ര വാഹന ജാഥ പുറപ്പെട്ടു
text_fieldsകന്യാകുമാരി: ദേശീയ ഐക്യദിനാചരണത്തിൻെറ ഭാഗമായി 31ന് ഗുജറാത്ത് നർമ്മദാ നദിക്കരയിലെ വല്ലഭായ് പട്ടേലിൻെറ 'ഐക്യ പ്രതിമ 'യ്ക്ക് സമീപം നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിനുള്ള ദക്ഷിണ മേഖല പൊലീസിൻെറ ഇരുചക്ര വാഹന ജാഥ കന്യാകുമാരി ഗാന്ധിമണ്ഡപത്തിൽ നിന്നും പുറപ്പെട്ടു.
ജാഥയുടെ ഉദ്ഘാടനം തമിഴ്നാട് എ.ഡി.ജി.പി അഭയ് കുമാർ സിങ്ങ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ കലക്ടർ എം. അരവിന്ദ്, തിരുനെൽവേലി ഡി.ഐ.ജി പ്രവീൺകുമാർ അഭിനവ്, കന്യാകുമാരി എസ്.പി ഇൻ-ചാർജ് മഹേശ്വർ, റോയൽ എൻഫീൽഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗോവിന്ദരാജൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ജമ്മുകശ്മീർ, തമിഴ്നാട്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിൽ നിന്നാണ് പൊലീസ് സേനകളുടെ ജാഥ പുറപ്പെടുന്നത്. കന്യാകുമാരിയിൽ നിന്നും 25 ബൈക്കുകളിലായി പുറപ്പെട്ട 41 പേർ ഉൾപ്പെട്ട സംഘം 2085 കിലോമീറ്റർ ദൂരം സഞ്ചരിച്ച് 24 ന് പ്രധാന വേദിയിൽ എത്തിച്ചേരും. തുടർന്ന് 31 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.