കഥകളിരാവിനായി നാവായിക്കുളം ഒരുങ്ങുന്നു
text_fieldsകല്ലമ്പലം: വീണ്ടുമൊരു കഥകളി ആസ്വാദനത്തിനും സംഗമത്തിനും നാവായിക്കുളം വേദിയിരുങ്ങുന്നു. ശനിയാഴ്ചയാണ് ഈ ഉത്സവ കാലത്തെ പ്രധാന കഥകളി രാവ്.
നാവായിക്കുളം ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്രത്തിലെ കഥകളി അവതരണം കാണുവാൻ നിറഞ്ഞ സദസാണ് എത്തുക. നേരംപുലരുവോളം നിറഞ്ഞ സദസ് തുടരും. അഞ്ചാം ഉത്സവദിവസത്തെ കഥകളി കേരളത്തിലെ കഥകളി ആസ്വാദകരുടെ ശ്രദ്ധാകേന്ദ്രമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഡോ.ആർ.രാജേന്ദ്രൻ നായരാണ് ഈ ദിവസത്തെ പരിപാടി സമർപ്പിക്കുന്നത്.
കഥകളിയുടെ ചടങ്ങുകളായ കേളികൊട്ട്, പുറപ്പാട്, മേളപ്പദം എന്നിവയോടു കൂടി പരമ്പരാഗത രീതിയിലുള്ള അവതരണമാണ് കാലങ്ങളായി ഇവിടെ പിന്തുടർന്നുവരുന്നത്.
നിവാത കവചകാലകേയവധം, ഉത്തരാസ്വയംവരം എന്നിങ്ങനെ രണ്ടു കഥകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്.
ഡോ. സദനം കൃഷ്ണൻ കുട്ടി, കോട്ടയ്ക്കൽ നന്ദകുമാർ, കലാമണ്ഡലം രാമചന്ദ്രനുണ്ണിത്താൻ, ചാത്തന്നൂർ കൊച്ചുനാരായണ പിള്ള, മാർഗി വിജയകുമാർ, കലാമണ്ഡലം വിജയകൃഷ്ണൻ ഉണ്ണിത്താൻ, കലാമണ്ഡലം കൃഷ്ണകുമാർ, കലാമണ്ഡലം ശ്രീകുമാർ, കലാമണ്ഡലം രാജീവൻ നമ്പൂതിരി, സദനം വിജയൻ, ചിറയിൻകീഴ് മുരുകൻ, ആറ്റിങ്ങൽ മനു, ഡോ. ഹരിപ്രിയാ നമ്പൂതിരി, സദനം വിഷ്ണു പ്രസാദ് എന്നീ നടന്മാരും കോട്ടയ്ക്കൽ നാരായണൻ, കലാമണ്ഡലം സജീവൻ, നെടുമ്പള്ളി റാംമോഹൻ, വേങ്ങേരി നാരായണൻ നമ്പൂതിരി, കലാനിലയം വിഷ്ണു എന്നീ പട്ടുകാരും കലാമണ്ഡലം രാമൻ നമ്പൂതിരി, സദനം രാമകൃഷ്ണൻ, കലാനിലയം സുഭാഷ് ബാബു, കലാമണ്ഡലം അഭിനന്ദ്, കലാമണ്ഡലം വേണുക്കുട്ടൻ, കലാമണ്ഡലം അച്യുതവാര്യർ, കലാഭാരതി അജികുമാർ എന്നീ മേളക്കാരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.