നിരവധി കേസുകളിലെ പ്രതി പിടിയിൽ
text_fieldsവിമൽകുമാർ
നെടുമങ്ങാട്: നിരവധി മോഷണ, തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ. ആനാട് ബാങ്ക് ജങ്ഷനിലെ നളന്ദ ടവർ 102ാം ഫ്ലാറ്റിൽ വാടകക്ക് താമസിക്കുന്ന പാപ്പനംകോട് സ്വദേശി വിമൽകുമാർ(35) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. നേമം, കരമന, പൂജപ്പുര, നെടുമങ്ങാട് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുണ്ട് .
നിരവധി പേരിൽ നിന്ന് പണവും സ്വർണവും പല കാര്യങ്ങൾ പറഞ്ഞ് സ്വന്തമാക്കിയതായാണ് പരാതി. പ്രതി മഞ്ച സ്വദേശിയായ യുവതിയിൽ നിന്ന് കാർ വാടകക്ക് വാങ്ങിയശേഷം ആറ്റിങ്ങൽ മാമത്തുള്ള യൂസ്ഡ് കാർ ഷോപ്പിൽ കൊണ്ട് വിറ്റ് ഒരു ലക്ഷം രൂപ കബളിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റെന്ന് നെടുമങ്ങാട് എസ്.എച്ച്.ഒ സതീഷ് കുമാർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.