അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റുന്നെന്ന്
text_fieldsനെടുമങ്ങാട്: അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കെട്ടിടത്തിലേക്ക് അംഗൻവാടി മാറ്റിസ്ഥാപിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യം.
കരകുളം ഗ്രാമപഞ്ചായത്തിലെ കരകുളം വാര്‍ഡിലെ 66ാംനമ്പര്‍ അംഗൻവാടിയാണ് പുതിയ സ്ഥലത്തേക്ക് മാറ്റുന്നത്. ഈ കെട്ടിടത്തിലാകട്ടെ കുട്ടികള്‍ക്കുവേണ്ട സൗകര്യങ്ങളൊന്നുമില്ല. കടുത്ത വേനലില്‍ ആശ്വാസമായി ഫാൻ പോലുമില്ല. ശിശുസൗഹൃദ ശൗചാലയങ്ങളില്ലാത്തതും പോരായ്മയാണ്. ഇത്തരം സാഹചര്യത്തിൽ എങ്ങനെ അംഗൻവാടി പ്രവര്‍ത്തിക്കുന്നെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
അംഗൻവാടികളുടെ പ്രവര്‍ത്തനം ഹൈടെക് നിലവാരത്തില്‍ ഉയര്ത്തുന്നതിടെയാണ് ഭൗതികസാഹചര്യങ്ങളില്ലാത്ത കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനുള്ള ശ്രമം.
അംഗൻവാടിക്ക് മികച്ച സൗകര്യമുള്ള കെട്ടിടം കണ്ടെത്തണമെന്നും നിർധനരായ കുട്ടികളുടെ അവകാശങ്ങള്‍ ശിശുക്ഷേമവകുപ്പ് നിരസിക്കരുതെന്നും സ്ഥിതി തുടരുകയാണെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍. വിജയരാജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.