അംഗൻവാടിയിലെ കുട്ടികള്‍ ദുരിതത്തില്‍; മേലേകല്ലിയോടും താന്നിമൂട്ടിലും കക്കൂസ് മാലിന്യം തള്ളുന്നു
text_fieldsനെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്തിലെ മേലേകല്ലിയോട് ഭാഗത്തും പരിസരത്തും രാത്രിയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇതുമൂലം പ്രദേശവാസികളുടെ ജീവിതം ദുരിതത്തിലായി.
എല്ലാ മാസവും ഇത് ആവര്‍ത്തിക്കുകയാണ്. അർധരാത്രികളിലാണ് മാലിന്യവുമായി ടാങ്കര്‍ ലോറികളെത്തുന്നത്. പരിസരവാസികള്‍ പലപ്പോഴും ഉറക്കമൊഴിഞ്ഞ് കാത്തിരുന്നിട്ടും മാലിന്യം തള്ളുന്നവരെ കണ്ടെത്താനായിട്ടില്ല.
ടാങ്കര്ലോറികളില്നിന്ന് തുറന്നുവിടുന്ന മാലിന്യം സമീപത്തെ കൈത്തോടുകളിലേക്കു മറ്റും ഒലിച്ചിറങ്ങി ജലസ്രോതസ്സുകളും മലിനമാക്കുന്നു. താന്നിമൂട് ചിറയുടെ സമീപത്തും കഴിഞ്ഞദിവസം മാലിന്യം തള്ളിയിരുന്നു. ഇതിന് തൊട്ടടുത്താണ് അംഗൻവാടി. ആഴ്ച്ചകളോളം ഇതിന്റെ ദുര്‍ഗന്ധം സഹിച്ചാണ് കുട്ടികള്‍ പഠിക്കാനെത്തിയത്. പുത്തന്പാലത്തിനടുത്തുനിന്ന് കോരിയ കക്കൂസ് മാലിന്യമാണ് കല്ലിയോട് തള്ളിയെതെന്ന് നാട്ടുകാര്‍ പറയുന്നു.
പരാതി രൂക്ഷമായതോടെ ആനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ സ്ഥലത്തെത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ശ്രീകല, ഗ്രാമപഞ്ചായത്തംഗങ്ങളായ വേങ്കവിള സജി, സജീം കൊല്ല, ഷീജ, ലീലാമ്മ, പഞ്ചായത്ത് സെക്രട്ടറി പ്രീത എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. എത്രയുംവേഗം ഉത്തരവാദികളെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ശ്രീകല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.