രാജ്യത്തിന്റെ വിളക്ക് കെടുത്തുന്നവരെ കരുതിയിരിക്കണം -മന്ത്രി അനിൽ
text_fieldsനെടുമങ്ങാട്: സാംസ്കാരിക രംഗത്ത് വിളക്ക് തെളിക്കുന്നവരേക്കാൾ വിളക്ക് കെടുത്തുന്ന ശക്തികളാണ് രാജ്യത്ത് പെരുകിവരുന്നതെന്നും ഇക്കൂട്ടരെ കരുതിയിരിക്കണമെന്നും ഭക്ഷ്യ, പൊതുവിതരണ മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. സി.പി.ഐ ജില്ല സമ്മേളത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിലംഗം വി.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യുവകലാ സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ, വി.സി. അഭിലാഷ്, എൻ.കെ. കിഷോർ, വെള്ളനാട് രാമചന്ദ്രൻ, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവർ പ്രഭാഷണം നടത്തി. അസീം താന്നിമൂട്, നോവലിസ്റ്റ് വി. ഷിനിലാൽ, ചരിത്രകാരൻ ഇരിഞ്ചയം രവി എന്നിവരെ മന്ത്രി ആദരിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ജില്ല സമ്മേളന സംഘാടകസമിതി ചെയർമാൻ അരുൺ. കെ. എസ്, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ജില്ല കൗൺസിൽ അംഗം വി.ബി. ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. വൈകുന്നേരം 5ന് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യന് രവീന്ദ്രന് ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.