ആദിവാസി മേഖലയിൽ ബിവറേജ് ഔട്ട്ലെറ്റ് മാലിന്യം തള്ളി
text_fieldsനെടുമങ്ങാട്: ആദിവാസി മേഖലയിൽ ബിവറേജ് ഔട്ട്ലെറ്റ് മാലിന്യം തള്ളി. ട്രൈബൽ സ്കൂൾ, പെരുമാൾ മുത്തൻ തമ്പുരാൻ ക്ഷേത്രം, 50ഓളം ആദിവാസി കുടുംബങ്ങളും താമസിക്കുന്ന ഏരിയയിലെ റോഡരികിലാണ് മാലിന്യം തള്ളിയത്.
തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാഡിലെ ചെട്ടിയാംപാറ ട്രൈബൽ സ്കൂളിന് മുന്നിലും സമീപ വീടുകളുടെ മുന്നിലും ടൺ കണക്കിന് മാലിന്യം തള്ളിയതായാണ് നാട്ടുകാരുടെ പരാതി. വെള്ളിയാഴ്ച രാത്രി കനത്ത മഴപെയ്ത സമയത്താണ് പ്രദേശത്ത് മാലിന്യം തള്ളിയത്. ഒരു കിലോമീറ്ററോളം ദൂരം നിരനിരയായി ചാക്കുകളിലും അല്ലാതെയും മാലിന്യം തള്ളിയത്. മുപ്പതോളം ചാക്ക് കെട്ടുകളുണ്ട്. തിരുവനന്തപുരം നഗരത്തിലെ വിലാസത്തിലുള്ള ബീവറേജ് ബില്ലുകളും മദ്യ കുപ്പികളും കെട്ടിട അവശിഷ്ടങ്ങളുമാണ് മാലിന്യത്തിലുള്ളത്. ആര്യനാട് പൊലീസും തൊളിക്കോട് പഞ്ചായത്ത് ആരോഗ്യ വകുപ്പും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു മടങ്ങി. എന്നാൽ മാലിന്യം നീക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. പറണ്ടോട്-മലയടി റോഡിൽ ഫോറസ്റ്റ് ഓഫിസ് വരെ റോഡിനു ഇരുവശവും രാത്രി ഹോട്ടൽ മാലിന്യവും വീടുകളിൽ നടക്കുന്ന വിരുന്നു സൽക്കാരത്തിന്റെ അവശിഷ്ടങ്ങളും തള്ളുന്നതും പതിവാണ്. നാട്ടുകാരും പഞ്ചായത്തും പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഏജൻസിയാണ് മാലിന്യം തള്ളിയതെന്നും അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൊളിക്കോട് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.