കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsനെടുമങ്ങാട്: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വീട്ടമ്മ സുമനസ്സുകളുടെ സഹായം തേടുന്നു. അരുവിക്കര വട്ടക്കുളം തെക്കതിൽവീട്ടിൽ എം. ബുഷ്റബീവിയാണ് (54) ചികിത്സയിലുള്ളത്.
സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിവരുന്നതിനിടെയാണ് കരൾ രോഗം പിടികൂടിയത്. അതോടെ സ്ഥാപനത്തിലെ ജോലി നഷ്ടമായി. മാസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ ബുഷ്റയുടെ തുടർന്നുള്ള ജീവൻ നിലനിർത്താൻ കരൾമാറ്റ ശസ്ത്രക്രിയ അത്യാവശ്യമാണന്ന് ഡോക്ടർമാർ നിർദേശിച്ചു.
ശസ്ത്രക്രിയക്കും തുടർചികിത്സക്കും ഭീമമായ തുക ആവശ്യമുണ്ട്. ഇത് കണ്ടെത്താൻ ബുഷ്റയുടെ കുടുംബത്തിനാകില്ല. അരുവിക്കര ഇന്ത്യൻ ബാങ്ക് ശാഖയിൽ ബുഷ്റബീവിയുടെ പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 607798590. ഐ.എഫ്.എസ് കോഡ്: IDIB000A070. MICR code: 695019081
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.