സ്വിഗ്ഗി ഡെലിവറി ബോയ് വിറ്റത് കണ്ട് ഞെട്ടി പൊലീസ്
text_fieldsനെടുമങ്ങാട് :ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവും ലഹരി ഗുളികകളും പിടിച്ചു. രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടികൂടിയത്.
നെടുമങ്ങാട് കരിപ്പൂർ വാണ്ടയിൽ നിന്നും സ്വിഗി ഫുഡ് ഡെലിവറിയുടെ മറവിൽ ബൈക്കിൽ കടത്തി കൊണ്ടുവന്ന 1.360 കിലോഗ്രാം കഞ്ചാവ്,100 നൈട്രോസെൻ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്.
ഇവ വില്പനയ്ക്കായി കൈമാറുന്നതിനിടയിലായിരുന്നു അറസ്റ്റ്. വാണ്ട സ്വദേശി ശ്രീജിത്ത് (23), നെല്ലിക്കുന്ന് കോളനിയിൽ വൈശാഖ്(23)എന്നിവരാണ് സ്ഥലത്തു നിന്നും അറസ്റ്റിലായത്. സംഘത്തിലെ പനങ്ങോട്ടേല സ്വദേശി രാഹുൽ(22)കേസിലെ പ്രതിയാണ്.
കോട്ടൂരിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസടക്കം നിരവധി വാഹനമോഷണകേസുകളിലും പ്രതികളാണ് ഇവർ.എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ എസ് . അനിൽകുമാർ , ആർ . രാജേഷ് കുമാർ , മണികണ്ഠൻ നായർ ,സി ഇ ഒ മാരായ ബിനു, സുബിൻ,ബിജു, ഷംനാദ് . എസ്, രാജേഷ്, ഷംനാദ്, ഷാഹിൻ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. ഫോട്ടോ : കഞ്ചാവ് കടത്തു കേസിൽ പിടിയിലായ പ്രതികൾ. 2 ഇവരിൽ നിന്നും പിടിച്ചെടുത്ത ലഹരി ഗുളികകളും കഞ്ചാവും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.