കഞ്ചാവ് കടത്തിയ പ്രതികൾ പിടിയിൽ
text_fieldsനെടുമങ്ങാട്: എക്സൈസ് ക്രിസ്തുമസ്- ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിൽ മൂന്നു പേരിൽ നിന്നായി 2850ഗ്രാം കഞ്ചാവ് പിടിച്ചു. ആനാട് ബാങ്ക് ജംഗ്ഷനിൽ നിന്നും നെട്ടറകോണത്തേക്ക് പോകുന്ന റോഡിൽ മഠത്തിൽ ചിറ ജംഗ്ഷന് സമീപം വെച്ച് നെടുമങ്ങാട് ആനാട് മഠത്തിൽ ചിറ അജിത്ത് ഭവനിൽ അനന്തു കൃഷ്ണ(25)നെ 50ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്ത് കേസെടുത്തു.തുടർന്ന് ഇയാളെ ചോദ്യംചെയ്തതിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കരകുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ കരകുളം പാലം ജംഗ്ഷന് സമീപം വച്ച് സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 2.800കിലോഗ്രാം കഞ്ചാവ് പിടിക്കുകയും നെടുമങ്ങാട് കരകുളം പമ്മത്തല പള്ളിച്ചൽ ഗോകുലം വീട്ടിൽ ബിജു എന്നുവിളിക്കുന്ന കമൽരാജി(47)നെയും അരുവിക്കര ഇരുമ്പ മരുതംകോട് ചിറത്തലക്കൽ വീട്ടിൽ ഷാജി കുമാറി(41)നെയും അറസ്റ്റ് ചെയ്തു.
ഇവർ പേരൂർക്കട, ഏണിക്കര, കരകുളം, അഴീക്കോട്, അരുവിക്കര, ഇരുമ്പ എന്നീ സ്ഥലങ്ങളിലെ സ്കൂൾ കോളേജ് വിദ്യാർഥികൾക്കും ചെറുപ്പക്കാർക്കും അന്യസംസ്ഥാനത്ത് നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് 500,1000,1500, 2000 രൂപയുടെ വിവിധ പൊതികളാക്കി വിൽപന നടതുന്നവരാണെന്ന് എക്‌സൈസ് അറിയിച്ചു .
ഇവരുടെ പക്കൽനിന്നും കഞ്ചാവ് വിൽപന ചെയ്ത് ലഭിച്ച 34800/- രൂപയും പിടിച്ചെടുത്തിട്ടുള്ളതാണ്. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുരൂപിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടറായ എസ് . ബി . ആദർശ്, പ്രിവന്റ്റീവ് ഓഫീസർ നാസറുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നജ്മുദ്ദീൻ, ഷജിം, ഷജീർ, ശ്രീകാന്ത്, ശ്രീകേഷ്, അധിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രജിത, അശ്വതി എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടി കേസെടുത്തത്. ഫോട്ടോ :കഞ്ചാവ് കടത്തു കേസിൽ പിടിയിലായവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.