ഓണക്കിറ്റില്‍ ഏലക്ക; കർഷകർക്ക് ഉണർവേകും
text_fieldsനെടുങ്കണ്ടം: ഓണക്കിറ്റിലെ ഭക്ഷ്യധാന്യങ്ങള്‍ക്കൊപ്പം 20 ഗ്രാം ഏലക്കകൂടി ഉള്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിസന്ധി നേരിടുന്ന ഏലം കർഷകർക്ക് ഉണര്‍വ് നല്‍കുമെന്ന് ജില്ല ചെറുകിട ഇടത്തരം ഏലം കര്‍ഷക അസോസിയേഷന് അഭിപ്രായപ്പെട്ടു. 1200ലധികം രൂപ ഉൽപാദനച്ചെലവ് വരുന്ന ഏലക്ക വിലക്കുറവില്‍ വില്‍ക്കേണ്ടി വന്നിരുന്നത് കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമായിരുന്നു.
ഇത്തരമൊരു ആവശ്യം സര്ക്കാറിലെത്തിച്ച ജില്ല പഞ്ചായത്ത് ഭരണ സമിതിയെയും കര്‍ഷകരുടെ നിലനില്പിനുതകുന്ന നിലപാട് സ്വീകരിച്ച സര്‍ക്കാറിനെയും അസോസിയേഷന് അഭിനന്ദിച്ചു.
ആന്ധ്ര, കർണാടക, തമിഴ്നാട്, സര്‍ക്കാറുകളോടും ഉത്സവ സീസണ് കിറ്റുകളില്‍ ഏലക്ക ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കത്തയക്കുമെന്ന് അസോസിയേഷന് പ്രസിഡൻറ് തങ്കച്ചന് ജോസ്, സെക്രട്ടറി ജോണ്സണ് കൊച്ചുപറമ്പന്‍ എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.