നായെ അടിച്ചുകൊന്ന എക്സൈസ് ജീവനക്കാരനെതിരെ കേസ്
text_fieldsനെടുമങ്ങാട്: വളർത്തുനായെ വീട്ടിൽ കയറി അടിച്ചുകൊല്ലുകയും വീട്ടുടമയെ ഉപദ്രവിക്കുകയും ചെയ്ത സംഭവത്തിൽ ചാത്തന്നൂർ എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥനെതിരെ നെടുമങ്ങാട് െപാലീസ് കേസെടുത്തു. നെടുമങ്ങാട് കല്ലിയോട് സ്വദേശിയായ പ്രശാന്തിന് എതിരെയാണ് കേസ്. ഒരു മാസം മുമ്പാണ് ഇയാളുടെ ഭാര്യയെ സമീപത്തെ വീട്ടിലെത്തിയപ്പോൾ അവിടത്തെ വളർത്തുനായ് കടിച്ചത്.
ഇതിന്റെ വൈരാഗ്യത്തിലാണ് പ്രശാന്ത് അയൽവാസിയുടെ വീട്ടിൽ കടന്ന് നായെ ഇരുമ്പ് ദണ്ഡുകൊണ്ട് തലക്കടിച്ചു കൊന്നത്. തടയാനെത്തിയ ആദിത്യ രശ്മിയെ തള്ളിയിട്ടതായാണ് പരാതി. കഴിഞ്ഞ മാർച്ച് 29ന് സഞ്ചയനം പറയാനാണ് പ്രശാന്തിന്റെ ഭാര്യ രാജലക്ഷ്മി ചെന്നത്. നായ് ഇരു കൈകളിലും കടിച്ചു. പ്രശാന്ത് ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.