Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_right...

വഴയില-പഴകുറ്റി-കച്ചേരിനട-11ാംകല്ല് നാലുവരിപ്പാത നിർമാണം നീളുന്നു

text_fields
bookmark_border
road Construction
cancel
camera_alt

റോ​ഡി​ലെ അ​പ​ക​ട​വ​ള​വു​ക​ളി​ലൊ​ന്ന് 

നെടുമങ്ങാട്: നെടുമങ്ങാടിെൻറ സ്വപ്നപദ്ധതിയായ വഴയില-പഴകുറ്റി-കച്ചേരിനട-11ാംകല്ല് നാലുവരിപ്പാതയുടെ നിർമാണം ഇഴയുന്നു. ഒന്നാം പിണറായി സർക്കാറിെൻറ തുടക്കത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. കിഫ്ബി നിർമാണചുമതല ഏറ്റെടുത്ത പദ്ധതി ആറുവർഷം കഴിഞ്ഞിട്ടും തുടങ്ങാനായിട്ടില്ല. 500 കോടിരൂപ അടങ്കലുള്ള റോഡ് നിർമാണത്തിന് 59.22 കോടി രൂപ അനുവദിക്കുകയും രൂപരേഖ തയാറാക്കുകയും ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് പൂർത്തിയാക്കി കല്ലിടുകയും ചെയ്തിരുന്നു.

പദ്ധതിയുടെ സാമൂഹികാഘാതപഠനം സെൻറർ ഫോർ ലാൻഡ് ആൻഡ് സോഷ്യൽ സ്റ്റഡീസ് എന്ന സംഘടന നടത്തുകയും സർക്കാറിന് റിപ്പോർട്ട് നൽകുകയും ചെയ്തിട്ട് ഒരു വർഷമാകുന്നു. തിരുവനന്തപുരം-ചെേങ്കാട്ട പാതയിൽ വഴയില മുതൽ പഴകുറ്റി വരെയും അവിെട നിന്ന് ടൗൺ ചുറ്റി 11ാം കല്ല് വരെയുള്ള 11.5 കി.മീറ്റർ ദൂരമുള്ള റോഡാണ് നാലുവരിപാതയായി വികസിപ്പിക്കാൻ ലക്ഷ്യമിട്ടത്. 21 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിന് ഇരുവശത്തും നടപ്പാതയും മധ്യത്തിൽ മീഡിയൻ, കരകുളം കൂട്ടപ്പാറയിൽ 500 മീറ്റർ ഫ്ലൈ ഓവർ എന്നിവ വിഭാവനം ചെയ്തിരുന്നു.

തുടക്കത്തിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലായിരുന്നെങ്കിലും പിന്നീട് മന്ദഗതിയിലായി. 2018 ആഗസ്റ്റ് ഒമ്പതിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം വരെ പുറത്തിറങ്ങിയെങ്കിലും പിന്നീട് അത് മരവിപ്പിച്ചു. പദ്ധതിക്കെതിരെ ചില കോണുകളിൽ നിന്നും എതിർപ്പുകളുയർന്നതോടെയാണ് കാര്യങ്ങൾ ഇഴയാൻ തുടങ്ങിയത്.

നിലവിൽ സർക്കാർ ഒരു വിദഗ്ധ കമ്മിറ്റിയെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഏൽപിച്ചിരിക്കുകയാണ്. െഡപ്യൂട്ടി കലക്ടർ ജേക്കബ് സഞ്ജയ് ജോണിന്റെ നേതൃത്വത്തിൽ രണ്ട് ജനപ്രതിനിധികളും പൊതുമരാമത്ത് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നതാണ് പഠനസമിതി. സമിതി ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ല.

റോഡിെൻറ അലൈൻമെൻറ് മാറ്റണമന്ന ആവശ്യവുമായി ഭൂമി വിട്ടുനൽകേണ്ട ചില വ്യക്തികൾ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് രംഗത്തുവന്നതാണ് സർക്കാറിെൻറ മെല്ലെേപ്പാക്കിന് ഇടയാക്കിയത്. ഇതിനിടയിൽ രൂപരേഖ തയാറാക്കുന്നതിനും ഭൂമി അളന്നു തിരിക്കുന്നതിനും അതിർത്തി കല്ലുകൾ സ്ഥാപിക്കുന്നതിനും സാമൂഹികാഘാതപഠനം നടത്തുന്നതിനുമായി സർക്കാറിന് ലക്ഷങ്ങൾ ചെലവായി.

ജില്ലയിൽ ഏറ്റവും തിരക്കേറിയ റോഡ്

അന്തർസംസ്ഥാന റോഡിലെ വഴയില മുതൽ നെടുമങ്ങാട് വരെയുള്ള ഭാഗം ജില്ലയിലെ ഏറ്റവും തിരക്കുള്ള ഭാഗമാണ്. 24 മണിക്കൂറും ഇതുവഴി ഗതാഗതം തുടരുന്നു. െനടുമങ്ങാട്ടും പരിസരത്തും പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളിലേക്ക് എത്തേണ്ടവർക്ക് ഏക ആശ്രയമായ റോഡാണിത്. വലിയമല എൽ.പി.എസ്.സി, ഐസർ, ഐ.ഐ.എസ്.ടി, പാലോട് ടി.ബി.ജി.ആർ.െഎ, ജഴ്സിഫാം തുടങ്ങിയ നിരവധി സ്ഥാപനങ്ങളിലേക്കും പൊന്മുടി, കല്ലാർ, മങ്കയം തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും തമിഴ്നാട്ടിലേക്കും നൂറുകണക്കിന് വാഹനങ്ങളാണ് നിേത്യന ഇതുവഴി കടന്നുപോകുന്നത്. പല ഭാഗങ്ങളിലും രാവിലെയും വൈകുന്നേരവും വൻ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു. വീതി കുറഞ്ഞതും വളവുകൾ ഏറെയുള്ള റോഡിൽ ഒാവർടേക്കിങ് പലപ്പോഴും സാധ്യമല്ല.

നാലുവരിയാകുന്നതോടെ യാത്ര സുഗമമാകും

നിലവിലെ റോഡിൽ വഴയില മുതൽ നെടുമങ്ങാട് വരെയുള്ള ഭാഗത്ത് അറുപതിലേറെ വലുതും ചെറുതുമായ വളവുകളുണ്ട്. പലതും അപകടം നിറഞ്ഞ കൊടും വളവുകളാണ്. റോഡിെൻറ വീതികുറവും വളവുകളും നിത്യേന അപകടങ്ങൾക്ക് ഇടയാക്കുന്നു. ഒരുവർഷത്തിനിടെ റോഡിൽ പൊലിഞ്ഞത് 12 ജീവനുകളാണ്. റോഡ് നവീകരിക്കുന്നതിലൂടെ ഇൗ അപകട വളവുകൾ ഇല്ലാതാകും. എന്നാൽ അലൈൻെമൻറിൽ മാറ്റം വരുത്തിയാൽ വളവുകൾ അതേപടി നിലനിൽക്കുകയും റോഡ് നവീകരണംകൊണ്ട് ഉദ്ദേശിച്ച ഫലമില്ലാതാകുമന്നും ഇൗ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പഴകുറ്റി കച്ചേരിനട 11ാംകല്ല് വരെയുള്ള ഭാഗം നെടുമങ്ങാട് ടൗൺ മേഖലയിലാണ്. നിലവിൽ തീരെ ഇടുങ്ങിയ േറാഡാണിത്. വാഹനങ്ങളുടെ തിരക്ക് കാരണം കാൽനടപോലും അസാധ്യമാണ്. അനധികൃത വാഹന പാർക്കിങ്ങും റോഡ് കൈയേറിയുള്ള കച്ചവടങ്ങളുമാകുേമ്പാൾ ടൗൺ വീർപ്പുമുട്ടലിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionroad works
News Summary - Construction of Vazhayala-Pazhakutty-Kacherinada-11 Amkall four-lane road
Next Story