Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightജില്ല ആശുപത്രിയില്‍...

ജില്ല ആശുപത്രിയില്‍ ജീവനക്കാരികള്‍ ഏറ്റുമുട്ടി; ഒ​​രാ​​ള്‍ക്ക് പ​​രി​​ക്ക്

text_fields
bookmark_border
ജില്ല ആശുപത്രിയില്‍ ജീവനക്കാരികള്‍ ഏറ്റുമുട്ടി; ഒ​​രാ​​ള്‍ക്ക് പ​​രി​​ക്ക്
cancel

നെ​​ടു​​മ​​ങ്ങാ​​ട്: ജി​​ല്ല ആ​​ശു​​പ​​ത്രി​​യി​​ല്‍ ജീ​​വ​​ന​​ക്കാ​​രി​​ക​​ള്‍ ​ഏ​​റ്റു​​മു​​ട്ടി. ഒ​​രാ​​ള്‍ക്ക് പ​​രി​​ക്ക്. ​പൊ​​ലീ​​സ് കേ​​സെ​​ടു​​ത്തു. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 11ഒാ​​ടെ​​യാ​​ണ് സം​​ഭ​​വം. ക്ലീ​​നി​​ങ് വി​​ഭാ​​ഗ​​ത്തി​​ലെ ജീ​​വ​​ന​​ക്കാ​​രി​​ക​​ളാ​​യ മി​​നി, ഹ​​സീ​​ന എ​​ന്നി​​വ​​ര്‍ ​ത​​മ്മി​​ലാ​​ണ് അ​​ടി​​യാ​​യ​​ത്. ക​​ഴി​​ഞ്ഞ കു​​റേ​ദി​​വ​​സ​​മാ​​യി ക്ലീ​​നി​​ങ് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ ത​​മ്മി​​ല്‍ ​ആ​​ശു​​പ​​ത്രി​​​യി​ല്‍ നി​​ര​​ന്ത​​രം ​വാ​​ക്കേ​​റ്റ​​വും അ​​സ​​ഭ്യം​​പ​​റ​​ച്ചി​​ലും പ​​തി​​വാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ ഇ​​ക്കാ​​ര്യ​​ങ്ങ​​ള്‍ ​ചോ​​ദി​​ക്കാ​​നും പ​​റ​​ഞ്ഞു​​വി​​ല​​ക്കാ​​നു​​മാ​​യി മി​​നി​​യു​​ടെ ​ഭ​​ര്‍ത്താ​​വും സ്ഥ​​ല​​ത്തെ​​ത്തി​​യി​​രു​​ന്നു.

ഇ​​യാ​​ള്‍ കാ​​ര്യ​​ങ്ങ​​ള്‍ ​ചോ​​ദി​​ച്ച്​ ​മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ മി​​നി ഹ​​സീ​​ന​​യെ ​മ​​ര്‍ദി​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് പ​​ര​​സ്പ​​രം അ​​ടി​​യാ​​യി. ​ഇ​​രു​​വ​​ര്‍ക്കും ​പ​​രി​​ക്കേ​​റ്റു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ​നെ​​ടു​​മ​​ങ്ങാ​​ട് പൊ​​ലീ​​സി​​ല്‍ ​പ​​രാ​​തി ന​​ല്‍കി​​യി​​ട്ടു​​ണ്ട്. തി​​ങ്ക​​ളാ​​ഴ്ച ഇ​​രു​​കൂ​​ട്ട​​രേ​​യും സ്​​റ്റേ​​ഷ​​നി​​ലേ​​ക്ക്​ വി​​ളി​​പ്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ​എ​​സ്.​​ഐ സു​​നി​​ല്‍ഗോ​​പി ​അ​​റി​​യി​​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:clashhospital staff
News Summary - District hospital staff clash; Injury to one person
Next Story