Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightപെൺമക്കളെ പീഡിപ്പിച്ച...

പെൺമക്കളെ പീഡിപ്പിച്ച പിതാവിന് 31 വർഷം കഠിന തടവ്

text_fields
bookmark_border
Imprisonment-molesting case
cancel

നെടുമങ്ങാട്: രണ്ടു പെൺമക്കളെ ലൈംഗികമായി പീഡിപ്പിച്ച 48കാരനായ പിതാവിന് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി 31 വർഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 14 മാസം കൂടി കഠിനതടവിൽ കഴിയേണ്ടി വരും.

നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ജഡ്‌ജി കെ.പി. സുനിലാണ് 31 വർഷം കഠിനതടവും 65,000 രൂപ പിഴയും ശിക്ഷിച്ചത്. പിഴത്തുക രണ്ടു കുട്ടികൾക്കുമായി നൽകാനാണ് വിധി.

11ഉം 14ഉം വയസ്സുള്ള പ്രായപൂർത്തി ആകാത്ത രണ്ടു പെൺമക്കളെ ബാല്യകാലം മുതൽ പല തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ കുട്ടികളുടെ മാതാവ് വളരെ നേരത്തേ ഉപേക്ഷിച്ചു പോയിരുന്നു.

മൂന്നു വയസ്സു മുതൽ രണ്ടു കുട്ടികളും അനാഥാലയത്തിൽനിന്നാണ് പഠിക്കുന്നത്. അവിടെനിന്ന് അവധിക്ക് വീട്ടിൽ വരുമ്പോഴെല്ലാം മുത്തച്ഛനും മുത്തശ്ശിയും ഇല്ലാത്ത നേരം നോക്കി തന്‍റെ മുറിയിൽ കൊണ്ടുപോയി പ്രതി പീഡിപ്പിച്ചിരുന്നു എന്നാണ് കേസ്.

ഇതു സ്ഥിരമായപ്പോൾ രണ്ടു കുട്ടികളും വീട്ടിലേക്ക് വരാതെയായി. എല്ലാവരും വെക്കേഷന് നാട്ടിൽ പോകുമ്പോൾ കുട്ടികൾ പോകാത്തതിനെ കുറിച്ച് ഉദ്യോഗസ്ഥ ചോദിച്ചപ്പോഴാണ് പീഡനവിവരം വെളിപ്പെട്ടത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലിയാണ് ഹാജരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:imprisonmentfather Arrestedmolesting daughter
News Summary - Father who molested his daughters gets 31 years rigorous imprisonment
Next Story