വീട്ടിൽ അതിക്രമിച്ചുകയറി; മാതാവിനെ ആക്രമിച്ചയാളുടെ കൈവിരലുകൾ വെട്ടിമാറ്റി
text_fieldsനെടുമങ്ങാട്: വീട്ടിൽ അതിക്രമിച്ചുകയറി മാതാവിനെ ആക്രമിച്ചയാളുടെ കൈവിരലുകൾ വെട്ടിമാറ്റി. മാതാവിനെ ആക്രമിച്ച വിവരം അറിഞ്ഞെത്തിയ മകനും സംഘവും ചേർന്ന് അക്രമിയെ ക്രൂരമായി മർദിച്ചശേഷമാണ് വലതുകൈയിലെ മൂന്ന് വിരലുകൾ വെട്ടിയെടുത്തത്.
മുമ്പ് നടന്ന വെട്ടുകേസിൽ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ മൊട്ടക്കാവ് സ്വദേശി മുനീറിെൻറ (26) കൈയിലെ വിരലുകളാണ് നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം.
ഒരുവർഷം മുമ്പ് ചുള്ളിമാനൂർ പെട്രോൾ പമ്പിന് സമീപത്തെ കോഴിക്കടയിൽ കയറി ഉടമ മുഹമ്മദ് ഷാനിനെ വെട്ടിപ്പരിക്കേൽപിച്ച കേസിലെ പ്രതിയാണ് മുനീറെന്ന് പൊലീസ് പറഞ്ഞു. കേസിൽ ജാമ്യത്തിലിറങ്ങിയ മുനീർ വൈരാഗ്യം തീർക്കാനായി തിങ്കളാഴ്ച ഷാെൻറ വീട്ടിലെത്തി മാതാവിനെ ആക്രമിച്ചു.
മാതാവിെൻറ നിലവിളി കേട്ട് മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന ഷാെൻറ ജ്യേഷ്ഠൻ എത്തിയതോടെ വീട്ടുപകരണങ്ങൾ തകർത്തശേഷം മുനീർ സ്ഥലം വിട്ടു.
വിവരം അറിെഞ്ഞത്തിയ മുഹമ്മദ് ഷാൻ എട്ടുപേരെയും കൂട്ടി ആയുധങ്ങളുമായി മുനീർ താമസിക്കുന്ന കരിങ്കട ജങ്ഷനിലെ വാടകമുറിയിലെത്തി വാതിൽ വെട്ടിപ്പൊളിച്ച് കയറി മുനീറിനെ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
മുനീർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവിനെ ആക്രമിച്ച സംഭവത്തിൽ ഉടൻതന്നെ ഷാനിെൻറ ജ്യേഷ്ഠൻ വലിയമല പൊലീസിന് നൽകിയ പരാതിയിൽ ഇരുകൂട്ടരെയും ചൊവ്വാഴ്ച സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്കായി അന്വേഷണം ഉൗർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.