നെടുമങ്ങാട് റവന്യൂ ടവർ ഉദ്ഘാടനം
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് റവന്യൂ ടവറിന്റെ ഉദ്ഘാടനവും പട്ടയവിതരണവും മന്ത്രി കെ. രാജൻ ബുധനാഴ്ച വൈകീട്ട് അഞ്ചിന് നിർവഹിക്കും. നെടുമങ്ങാട് റവന്യൂ ടവർ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിക്കും. എം.പിമാരായ അടൂർ പ്രകാശ്, ശശി തരൂർ, എ.എ. റഹിം എന്നിവർ മുഖ്യ സാന്നിധ്യം വഹിക്കും. എം.എൽ.എമാരായ ഡി.കെ. മുരളി, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ് എന്നിവർ മുഖ്യാതിഥികളായിരിക്കും.
നെടുമങ്ങാട് റവന്യൂ ഡിവിഷനൽ ഓഫിസ്, നെടുമങ്ങാട് താലൂക്ക് ഓഫിസ് എന്നിവക്കായി കിഫ്ബി ധനസഹായത്തോടെ 9.75 കോടി രൂപ ചെലവഴിച്ചാണ് റവന്യൂ ടവർ നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് സ്പെഷൽ ബിൽഡിങ്സിനായിരുന്നു നിർവഹണ ചുമതല. 540 ചതുരശ്ര മീറ്റർ വീതം വിസ്തീർണമുള്ള നാല് നിലകളുണ്ട്. ഒന്നും രണ്ടും നിലകൾ നെടുമങ്ങാട് താലൂക്ക് ഓഫിസിനും മൂന്നാം നില ഇലക്ഷൻ ഓഫിസിനും നാലാം നില നെടുമങ്ങാട് റവന്യൂ ഡിവിഷനൽ ഓഫിസിനും വേണ്ടിയാണ് ക്രമീകരിച്ചിരിക്കുന്നത്. 2021 സെപ്റ്റംബറിലാണ് നിർമാണം ആരംഭിച്ചത്. നെടുമങ്ങാട് നഗരസഭപരിധിയിലെ 32 പട്ടയങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.