വാണിജ്യ സ്ഥാപനങ്ങളിൽ പരിശോധന; ഗാർഹിക സിലിണ്ടറുകൾ പിടിച്ചെടുത്തു
text_fieldsനെടുമങ്ങാട്: ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സിലിണ്ടറുകൾ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത് കണ്ടെത്താൻ പരിശോധന. വ്യാപക പരാതികളുടെ അടിസ്ഥാനത്തിൽ സർക്കാർ നിർദേശപ്രകാരമാണ് നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫിസർ സിന്ധു കെ.വിയുടെ നേതൃത്വത്തിലുള്ള സിവിൽ സപ്ലൈസ് ടീം വിതുര പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി സിലിണ്ടറുകൾ പിടിച്ചെടുത്തത്.
മൂന്ന് ഹോട്ടലുകൾ, ഒരു ബേക്കറി എന്നിവിടങ്ങളിൽ നിന്നാണ് വാണിജ്യാവശ്യത്തിന് ഉപയോഗിച്ച സിലിണ്ടറുകൾ പിടിച്ചെടുത്തത്. കൂടാതെ, 10 വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ ആറിടങ്ങളിൽ മറ്റ് ക്രമക്കേടുകളും കണ്ടെത്തി. പരിശോധനവിവരങ്ങൾ തുടർനടപടികൾക്കായി ജില്ല കലക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പരിശോധനയിൽ റേഷൻ ഇൻസ്പെക്ടർമാരായ സിജി ഡി, സിമി ആർ.എസ്, റജുല എം.എസ്., ബിന്ദുമോൾ കെ.എസ്, രമ്യ ആർ. നായർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.