ഐ.എൻ.ടി.യു.സി ജില്ല സമ്മേളനം: കൊടിമര, പതാക, ദീപശിഖ ജാഥകൾ നാളെ
text_fieldsനെടുമങ്ങാട്: നെടുമങ്ങാട് നടക്കുന്ന ഐ.എൻ.ടി.യു.സി ജില്ല സമ്മേളനത്തോടനുബന്ധിച്ച കൊടിമര, പതാക, ഛായാചിത്ര, ദീപശിഖ ജാഥകൾ വെള്ളിയാഴ്ച ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് തുടങ്ങും. ദീപശിഖ ജാഥ 10ന് രാവിലെ പാറശ്ശാല കാമരാജ് പ്രതിമയിൽനിന്ന് ട്രേഡ് യൂനിയൻ നേതാവും സ്പോർട്സ് താരവുമായ പത്മിനി തോമസിന്റെ നേതൃത്വത്തിൽ ആരംഭിക്കും.
കെ.പി.സി.സി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പാറശാല, നെയ്യാറ്റിൻകര, ബാലരാമപുരം, കാട്ടാക്കട, പൂവച്ചൽ, വെള്ളനാട് തുടങ്ങിയ പ്രദേശങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നാലിന് നെടുമങ്ങാട്ട് സമാപിക്കും.
രാവിലെ ഒമ്പതിന് മടത്തറയിൽനിന്ന് കൊടിമര ജാഥ ഐ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി കെ.പി. തമ്പി കണ്ണാടന്റെ നേതൃത്വത്തിൽ ആരംഭിക്കും. അഞ്ചിന് നെടുമങ്ങാട്ട് എത്തിച്ചേരും. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്യും.
പതാകജാഥ രാവിലെ വർക്കല മൈതാനത്ത് പി.എം. ബഷീർ ഉദ്ഘാടനം ചെയ്യും. കനകക്കുന്നിൽ കെ. കരുണാകരന്റെ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന ഛായാചിത്ര ജാഥ മുൻ എം.എൽ.എ ശരചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യും. ആർ.എം. പരമേശ്വരൻ നേതൃത്വം നൽകും.
വൈകീട്ട് അഞ്ചിന് നെടുമങ്ങാട് ചന്ത ജങ്ഷനിൽ പതാക, കൊടിമര, ദീപശിഖ, ഛായാചിത്ര ജാഥകൾ ഐ.എൻ.ടി.യു.സി മുൻ ജില്ല പ്രസിഡന്റ് അഡ്വ. വിതുര ശശി ഏറ്റുവാങ്ങും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി 5.30ന് സമ്മേളന നഗരിയിൽ ജില്ല സമ്മേളന പതാക ഉയർത്തും.
ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിക്കും. 11ന് വൈകീട്ട് മൂന്നിന് നെടുമങ്ങാട് പഴകുറ്റി ജങ്ഷനിൽനിന്ന് പ്രകടനം ആരംഭിക്കും. ചന്ത ജങ്ഷനിൽ നടക്കുന്ന പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
12ന് പ്രതിനിധി സമ്മേളനം (മുനിസിപ്പൽ ടൗൺഹാൾ) ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി പ്രതിനിധി സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.