ജൽ ജീവൻ മിഷൻ: കാര്യക്ഷമതയിൽ മുന്നിൽ കേരളം -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsനെടുമങ്ങാട്: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സംയോജിത പദ്ധതിയായ ജൽ ജീവൻ മിഷൻ കാര്യക്ഷമമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഉഴമലയ്ക്കൽ, ആര്യനാട് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിഭാവനം ചെയ്ത സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷതവഹിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ലളിത, ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, ജില്ല പഞ്ചായത്ത് വികസനസമിതി അധ്യക്ഷൻ സുനിത, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ സൂരജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.