റോഡ് പണിക്കായി സ്വമേധയാ സ്ഥലം വിട്ടുനൽകിയിട്ടും സി.പി.എം പതാക നാട്ടി
text_fieldsനെടുമങ്ങാട്: റോഡ് പണിക്കായി സ്വമേധയാ സ്ഥലം വിട്ടുനൽകിയിട്ടും കെട്ടിടത്തിനുമുന്നിൽ സി.പി.എം കൊടി നാട്ടി ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കച്ചേരി ജങ്ഷൻ കക്കാപ്പുര മെയിൻ റോഡിലാണ് ഒാട നിർമാണത്തിന് പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം സ്ഥലമുടമ നെടുമങ്ങാട് കൊല്ലങ്കാവ് മൺപുറം വില്ലയിൽ അൻസർ സ്ഥലം വിട്ടു നൽകിയത്.
ഇതനുസരിച്ച് ഒാട നിർമാണം ഏതാണ്ട് പൂർത്തിയായ സമയത്താണ് സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടത്തിനു മുന്നിൽ പാർട്ടി പതാക നാട്ടിയത്. വിട്ടുകൊടുത്ത സ്ഥലം പോെരന്ന വാദവുമായാണ് ഇൗ നടപടി. കെട്ടിടത്തിനു മുന്നിൽ കൊടി നാട്ടിയതിനു പിന്നാലെ, സി.പി.എം നിയന്ത്രണത്തിലുള്ള നഗരസഭയിൽ നിന്ന് വസ്തു ഉടമക്ക് നോട്ടീസ് അയക്കുകയും ചെയ്തു.
തെൻറ പട്ടയ ഭൂമിയിൽ നിന്നുമാണ് ഒാട നിർമാണത്തിന് സ്ഥലം വിട്ടുനൽകി നാടിെൻറ വികസന കാര്യത്തിൽ സഹകരിച്ചതെന്നും എന്നിട്ടും ഭീഷണിയും മാനസിക പീഡനവുമാണ് പാർട്ടിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അൻസർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.