Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightമങ്ങാട്ടുപാറ കുടിവെള്ള...

മങ്ങാട്ടുപാറ കുടിവെള്ള പദ്ധതി; സ്ഥലമെടുപ്പ്​ പൂർത്തിയായി

text_fields
bookmark_border
മ​ങ്ങാ​ട്ടു​പാ​റ
cancel
camera_alt

മ​ങ്ങാ​ട്ടു​പാ​റ

നെ​ടു​മ​ങ്ങാ​ട്: ഉ​ഴ​മ​ല​യ്ക്ക​ൽ, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​നു​ള്ള മ​ങ്ങാ​ട്ടു​പാ​റ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തും മ​ങ്ങാ​ട്ടു​പാ​റ പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി​യും നാ​ട്ടു​കാ​രും ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.

കു​ര്യാ​ത്തി റോ​ഡ​രി​ക​ത്തു​വീ​ട്ടി​ൽ ഫ്രാ​ൻ​സി​സ്, കു​ര്യാ​ത്തി ക​മ​ല​നി​ല​യ​ത്തി​ൽ കെ.​ബി. സ​ന്തോ​ഷ്‌​കു​മാ​ർ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് മ​ങ്ങാ​ട്ടു​പാ​റ​യി​ലെ റ​വ​ന്യൂ ഭൂ​മി​ക്ക് സ​മീ​പ​ത്താ​യി ഒ​രേ​ക്ക​ർ അ​ഞ്ച് സെ​ന്റ് പ​ഞ്ചാ​യ​ത്ത്‌ വാ​ങ്ങി​യ​ത്. സ്ഥ​ല​മെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളാ​ണ്​ പ​ദ്ധ​തി വൈ​കി​പ്പി​ച്ച​ത്. 1.46 കോ​ടി രൂ​പ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ വ​ക​യി​രു​ത്തി​യ​ത്. മ​ങ്ങാ​ട്ടു​പാ​റ​യി​ലെ റ​വ​ന്യൂ ഭൂ​മി​യി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മം ന​ട​ക്ക​വേ​യാ​ണ് ഇ​വി​ടെ പാ​റ​പൊ​ട്ടി​ക്കാ​ൻ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് നി​രാ​ക്ഷേ​പ പ​ത്രം​ന​ൽ​കി​യ​ത്. ഇ​തോ​ടെ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​യി.

പാ​റ​പൊ​ട്ടി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ച വ്യ​ക്തി പ​ദ്ധ​തി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ച്ചു. പാ​റ​പൊ​ട്ടി​ക്ക​ലി​നെ​തി​രെ സം​ര​ക്ഷ​ണ സ​മി​തി രൂ​പ​വ​ത്ക​രി​ച്ച്​ നാ​ട്ടു​കാ​ർ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി. ക്വാ​റി മാ​ഫി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി മ​റ്റ് സ്ഥ​ല​ങ്ങ​ൾ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും മ​ങ്ങാ​ട്ടു​പാ​റ​യി​ൽ​ത​ന്നെ സ്വ​കാ​ര്യ​ഭൂ​മി വി​ല​യ്​​ക്കു​വാ​ങ്ങാ​ൻ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ക​ട​മ്പ​ക​ളേ​റെ

കു​ടി​വെ​ള്ള പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഇ​നി​യും ക​ട​മ്പ​ക​ളേ​റെ​യാ​ണ്. വേ​ന​ൽ ക​ടു​ത്ത​തോ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. ഇ​തി​നി​ട​യി​ലാ​ണ് ജ​ല​വി​ഭ​വ വ​കു​പ്പി​ന്റെ ഉ​ത്ത​ര​വ് പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ളെ വി​വി​ധ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​ന് നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ർ കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള പ​ര​ക്കം​പാ​ച്ചി​ലി​ലാ​ണ്.

മ​ല​യോ​ര മേ​ഖ​ല​യി​ലു​ള്ള ആ​ര്യ​നാ​ട്, ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ൾ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മ​മാ​ണ് നേ​രി​ടു​ന്ന​ത്. ഉ​ഴ​മ​ല​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പോ​ങ്ങോ​ട്, പേ​രി​ല, വേ​ങ്ങോ​ട്ടു​കു​ന്ന്, മ​ര​ങ്ങാ​ട്, വ​ണ്ട​യ്ക്ക​ൽ, മു​ണ്ടേ​ല, അ​യ്യ​പ്പ​ൻ​കു​ഴി, പ​രു​ത്തി​ക്കു​ഴി, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​വേ​ട്ട വാ​ർ​ഡി​ലെ പേ​ഴും​മൂ​ട്, പു​ല്ലു​വെ​ട്ടി​ച്ചി​റ, മ​യി​ലാ​ടും​പാ​റ, കു​രി​ശ്ന​ട ക​ല്ലു​വ​ര​മ്പ് പ​ഞ്ചാ​യ​ത്തി​ലെ പു​റു​ത്തി​പ്പാ​റ, ദേ​വി​യാ​രു​കു​ന്ന്, ഈ​ഞ്ച​പ്പു​രി, കൊ​ക്കോ​ട്ടേ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​ണ്.

രൂ​ക്ഷ​മാ​യ വേ​ന​ൽ, ഗാ​ർ​ഹി​ക ക​ണ​ക്ഷ​നു​ക​ളു​ടെ വ​ർ​ധ​ന, ന​ദി​യി​ലെ ജ​ല​നി​ര​പ്പ് കു​റ​യ​ൽ, തു​ട​ർ​ച്ച​യാ​യി പ​മ്പി​ങ് ത​ട​സ്സ​പ്പെ​ട​ൽ എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ ആ​ര്യ​നാ​ട് സെ​ക്ഷ​ന്​ കീ​ഴി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യാ​ൻ ജ​ല അ​തോ​റി​റ്റി പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക​യാ​ണ്.

ഇ​തി​നാ​യി ഉ​ഴ​മ​ല​യ്ക്ക​ൽ, ആ​ര്യ​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളെ അ​ഞ്ച് മേ​ഖ​ല​ക​ളാ​യും വെ​ള്ള​നാ​ട് പ​ഞ്ചാ​യ​ത്തി​നെ ആ​റ് മേ​ഖ​ല​ക​ളാ​യും പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​നെ 10 മേ​ഖ​ല​ക​ളാ​യും വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​നെ ആ​റു മേ​ഖ​ല​ക​ളാ​യും കു​റ്റി​ച്ച​ൽ പ​ഞ്ചാ​യ​ത്തി​നെ മൂ​ന്നു മേ​ഖ​ല​ക​ളാ​യും തി​രി​ച്ച് ജ​ല​വി​ത​ര​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drinking water project
News Summary - Mangatupara drinking water project
Next Story