Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightമുണ്ടേല:...

മുണ്ടേല: ഗ്രാമച്ചന്തക്കായി കാത്തിരിക്കു​ന്നു

text_fields
bookmark_border
മുണ്ടേല: ഗ്രാമച്ചന്തക്കായി കാത്തിരിക്കു​ന്നു
cancel
camera_alt

മു​ണ്ടേ​ല ജ​ങ്ഷ​നി​ല്‍ റോ​ഡി​നോ​ട് ചേ​ര്‍ന്നു പ്ര​വ​ര്‍ത്തി​ക്കു​ന്ന ച​ന്ത 

നെ​ടു​മ​ങ്ങാ​ട്: വ​ര്‍ഷ​ങ്ങ​ളാ​യി മു​ണ്ടേ​ല​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ഗ്രാ​മ​ച്ച​ന്ത. പ്ര​തി​ദി​നം നി​ര​വ​ധി ക​ച്ച​വ​ട​ക്കാ​രും അ​തി​നി​ര​ട്ടി നാ​ട്ടു​കാ​രും വ​ന്നു​പോ​കു​ന്ന മു​ണ്ടേ​ല​യി​ല്‍ ച​ന്ത ചേ​രു​ന്ന​ത് പൊ​തു​നി​ര​ത്തി​നോ​ട് ചേ​ര്‍ന്നാ​ണ്. ഇ​ത് മി​ക്ക​പ്പോ​ഴും അ​പ​ക​ട​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. റോ​ഡി​ലെ വ​ലി​യ കു​ഴി​ക​ളും വെ​ള്ള​ക്കെ​ട്ടു​ക​ളും നി​റ​ഞ്ഞ ഭാ​ഗ​ത്ത് ച​ന്ത ചേ​രു​ന്ന​തി​നാ​ല്‍ ഇ​വി​ടെ ആ​ള്‍ക്കൂ​ട്ട​ത്തി​നെ ശ്ര​ദ്ധി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍ പ​ല​പ്പോ​ഴും അ​പ​ക​ട​ക്കു​ഴി​ക​ളി​ല്‍ വീ​ഴു​ന്നു. ഇ​നി കു​ഴി​ക​ളി​ല്‍ വീ​ഴാ​തെ വാ​ഹ​ന​ങ്ങ​ള്‍ വെ​ട്ടി​ത്തി​രി​ച്ചാ​ല്‍ റോ​ഡി​ല്‍ നി​ല്‍ക്കു​ന്ന​വ​ര്‍ക്ക് അ​പ​ക​ടം പ​റ്റാ​റു​ണ്ട്.

വെ​ള്ള​നാ​ട്, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ര്‍ത്തി പ​ങ്കി​ടു​ന്ന മു​ണ്ടേ​ല​യി​ല്‍ ഒ​രു ഗ്രാ​മ​ച്ച​ന്ത വേ​ണ​മെ​ന്നു​ള്ള​ത് നാ​ട്ടു​കാ​രു​ടെ വ​ര്‍ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഈ ​ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കാ​ര്‍ഷി​ക​വി​ഭ​വ​ങ്ങ​ളെ​ല്ലാം വി​ല്‍പ്പ​ന​ക്കെ​ത്തി​ക്കു​ന്ന​ത് മു​ണ്ടേ​ല​യി​ലെ പാ​ത​വ​ക്കി​ലാ​ണ്. ചെ​റു​കി​ട കാ​ര്‍ഷി​ക​വി​ഭ​വ​ങ്ങ​ളു​ടെ വി​ല്‍പ​ന​ക്കാ​യി ധാ​രാ​ളം സ്ത്രീ​ക​ളും ഇ​വി​ടെ എ​ത്താ​റു​ണ്ട്. രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ 11 വ​െ​ര​യാ​ണ് ച​ന്ത ചേ​രു​ന്ന​ത്.

മു​ണ്ടേ​ല​യി​ല്‍ ച​ന്ത​ക്ക്​ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി​ത​വ​ണ നാ​ട്ടു​കാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വെ​ള്ള​നാ​ട് പൊ​തു​ച​ന്ത​യു​ള്ള​തി​നാ​ല്‍ അ​ധി​കൃ​ത​ര്‍ മി​ക്ക​പ്പോ​ഴും ഈ ​ആ​വ​ശ്യ​ത്തി​ല്‍ നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് പ​തി​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vegetable marketMundelavillage market
Next Story