Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightNedumangadchevron_rightഡോക്ടറുടെ വീട്ടിൽ...

ഡോക്ടറുടെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്​: രണ്ട് പ്രതികൾ കൂടി പിടിയിൽ

text_fields
bookmark_border
ഡോക്ടറുടെ വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്​: രണ്ട് പ്രതികൾ കൂടി പിടിയിൽ
cancel

നെടുമങ്ങാട്: ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടിലുണ്ടായിരുന്നവരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാനുണ്ടായിരുന്ന രണ്ട് പ്രതികൾ കൂടി പൊലീസ് വലയിലായി.

കൊല്ലംകാവ് പന്നിയോട്ടുകോണം തടത്തരികത്തുവീട്ടിൽ മഹേഷ്( 26), കൊല്ലംകാവ് വെള്ളരിക്കോണം തടത്തരികത്ത്​ വീട്ടിൽ വാവച്ചി എന്ന ശ്രീകുമാർ (26) എന്നിവരാണ് പിടിയിലായത്.

കൊല്ലംകാവ് സ്വദേശി ഡോക്ടർ രജിത്തി​െൻറ വീട്ടിൽ അതിക്രമിച്ചു കയറി ഡോക്ടറെ ദേഹോപദ്രവം ഏൽപിക്കുകയും തടയാൻ ശ്രമിച്ച കൂട്ടുകാരനായ കൊല്ലം സ്വദേശി അവിനാഷിനെ അടിച്ചും കുത്തിയും മാരകമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും കൂടെയുണ്ടായിരുന്ന പ്രകാശിനെയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്തതിനാണ് ഇവർ പിടിയിലായത്.

ഡോക്ടർ രജിത്തി​െൻറ വീടിന്​ മുന്നിലിരുന്ന് മദ്യപിക്കുന്നത് പൊലീസിൽ പരാതിപ്പെട്ടതിലുള്ള വിരോധത്തിലാണ് എട്ടോളം വരുന്ന പ്രതികൾ കഴിഞ്ഞമാസം 18ന് രാത്രി വീടുകയറി അക്രമം കാട്ടിയത്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന മറ്റ് പ്രതികളെ നേരത്തെ അറസ്​റ്റ്​ ചെയ്ത് റിമാൻഡ്​ ചെയ്തിരുന്നു. ഇവരുടെ അറസ്​റ്റോടുകൂടി കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്.

നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി. രാജേഷ് കുമാറി​െൻറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനിൽ ഗോപി, എ.എസ്.ഐ എസ്.പി. ഷിബു എസ്.സി.പി.ഒ ബിജു സി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്​റ്റ്​ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptnedumangad
News Summary - murder attempt on doctor two more accused arrested
Next Story