നെടുമങ്ങാട് വ്യാപക എക്സൈസ് റെയ്‌ഡ്
text_fieldsനെടുമങ്ങാട്: താലൂക്കിൽ എക്സൈസ് വകുപ്പിെൻറ വ്യാപകമായ റെയ്‌ഡ്. മൂന്ന് കേസുകളിലായി 36 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും 50000 രൂപയുടെ വാറ്റുപകരണങ്ങളും ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോയും കണ്ടെടുത്തു.
ലോക്ഡൗണിെൻറ ഭാഗമായി വിദേശമദ്യഷോപ്പുകൾ, ബാറുകൾ, കള്ളുഷാപ്പുകൾ തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജമദ്യത്തിെൻറയും മയക്കുമരുന്നുകളുടെയും വ്യാപനം തടയുന്നതിനായാണ് എക്സൈസ് വിവിധ ഇടങ്ങളിൽ പരിശോധന നടത്തിയത്.
ചാരുംമൂടിന് സമീപം െവച്ച് ഓട്ടോയിൽ 10 ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന പരുത്തിക്കുഴി പാറുവള്ളിക്കോണം അവിട്ടത്തിൽ സുധീഷിനെ (36) അറസ്റ്റ് ചെയ്‌തു. ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തു. കാവുംമൂല അരയമ്മക്കോണത്ത് വീട്ടിൽ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തിവന്ന രാജി എന്ന ജോബി, കുഴിവിള ആഴകം തടത്തരികത്ത് വീട്ടിൽ ബിനു എന്നിവരുടെ പേരിൽ അബ്കാരി കേസെടുക്കുകയും വിൽപനക്കായി സൂക്ഷിച്ചിരുന്ന 20 ലിറ്റർ ചാരായവും ചാരായം വാറ്റിയെടുക്കുന്നതിനായി സൂക്ഷിച്ചിരുന്ന 250 ലിറ്റർ കോടയും 50000 രൂപയുടെ വാറ്റുപകരണങ്ങളും കണ്ടെടുത്തു.
വീട്ടിൽ അതീവ രഹസ്യമായി അറ ഉണ്ടാക്കിയാണ് ചാരായവും മറ്റും സൂക്ഷിച്ചിരുന്നത്.ആറ് ലിറ്റർ ചാരായം കടത്തിക്കൊണ്ടുവന്ന കുറക്കോട് എം.എസ് ഭവനിൽ രജനീഷിനെ അറസ്റ്റ് ചെയ്‌തു.
എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്. വിനോദ്കുമാറിെൻറ നേതൃത്വത്തിൽ നടന്ന റെയ്‌ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കെ. സാജു, കെ.എൻ. മനു, സിവിൽ എക്സൈസ് ഓഫിസർമാരായ നജിമുദീൻ, ഗോപകുമാർ, മുഹമ്മദ് മിലാദ്, മഹേഷ്, ശ്രീകാന്ത്, വനിതാ സിവിൽ എക്സൈസ് ഓഫിസർ മഞ്ജുഷ, ഡ്രൈവർ സുനിൽ പോൾ, ജെയിൻ എന്നിവരും പങ്കെടുത്തു.
വ്യാപക എക്സൈസ് റെയ്‌ഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.