ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധം; ആരോഗ്യകേന്ദ്രത്തിലെ ശിലാഫലകം ജില്ല പഞ്ചായത്തംഗം തകർത്തു
text_fieldsനെടുമങ്ങാട്: ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ സബ് സെൻററിെൻറ ശിലാഫലകം ജില്ല പഞ്ചായത്തംഗം തല്ലിത്തകർത്തു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങുമ്മൽ ആരോഗ്യ സബ് സെൻറർ ഉദ്ഘാടന ശിലാഫലകമാണ് വെള്ളനാട് ജില്ല പഞ്ചായത്ത് ഡിവിഷൻ അംഗം വെള്ളനാട് ശശി തല്ലിത്തകർത്തത് . സംഭവത്തിൽ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പനുസരിച്ച് ആര്യനാട് പൊലീസ് കേസെടുത്തു.
വെള്ളനാട് ശശി പ്രസിഡൻറായിരുന്ന പഞ്ചായത്ത് ഭരണസമിതിയാണ് 48 ലക്ഷം രൂപ വിനിയോഗിച്ച് ഈറ്റ തൊഴിലാളികൾക്ക് കെട്ടിടം നിർമിക്കുന്നതിനായി വെളിയന്നൂർ ഗവ.എൽ.പി സ്കൂളിനു പിന്നിൽ ഒരു ഏക്കർ വസ്തു വാങ്ങിയത്. ഇതിലെ അഞ്ചു സെൻറിലാണ് ശ്യാമപ്രസാദ് മുഖർജി നാഷനൽ അർബൻ മിഷെൻറ 50 ലക്ഷം രൂപ വിനിയോഗിച്ച് സബ് സെൻററിെൻറ നിർമാണം നടത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നടത്തിയതായി കഴിഞ്ഞ ഭരണ സമിതി ശിലാഫലകവും സ്ഥാപിച്ചു.
എന്നാൽ, പണിപൂർത്തിയാക്കിയ ശേഷം കഴിഞ്ഞ 11ന് ആരോഗ്യ സബ് സെൻറർ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജലക്ഷ്മി വീണ്ടും ഉദ്ഘാടനം ചെയ്തു. എന്നാൽ, ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സ്ഥാപിച്ച ശിലാഫലകമാണ് ജില്ല പഞ്ചായത്തംഗം ഉളിയും ചുറ്റികയും ഉപയോഗിച്ച് തകർത്തത്.
സബ് സെൻറർ പഞ്ചായത്ത് കേന്ദ്ര പദ്ധതി അർബൻ മിഷൻ ഫണ്ടിൽ നിർമിച്ചതാണെങ്കിലും ആരോഗ്യ വകുപ്പിന് കൈമാറിയിരുന്നു. വെള്ളനാട് ആശുപത്രി സുപ്രണ്ട് ഡോ. അജിത് കഴിഞ്ഞ ദിവസം പരാതി നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.