പഴകുറ്റിപ്പാലം നാളെ തുറക്കും
text_fieldsനെടുമങ്ങാട്: പഴകുറ്റിപ്പാലം 12ന് വൈകീട്ട് നാലിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. പാലം തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി താന്നിമൂട് വരെയുള്ള ഓടകളും ആദ്യഘട്ട ബി.എം ലെവൽ ടാറിങ്ങും നടത്തി. മുക്കംപാലമൂട് അടക്കം ചിലയിടങ്ങളിൽ ഓട നിർമാണത്തിന് സ്ഥലമെടുപ്പാണ് ഇനി ശേഷിക്കുന്നത്. ഇതിന് കലക്ടറെ ചുമതലപ്പെടുത്തി.
പാലം ഉദ്ഘാടന സ്വാഗതസംഘം രൂപവത്കരണവും റോഡിന്റെ നിർമാണ പുരോഗതി അവലോകനവും നെടുമങ്ങാട് റെസ്റ്റ് ഹൗസിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു. സ്വാഗതസംഘം ഭാരവാഹികളായി നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ (ചെയർമാൻ), ആനാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷൈലജ (കൺവീനർ), വേങ്കവിള സജി (പ്രോഗ്രാം കമ്മിറ്റി കൺവീനർ), കൊല്ലങ്കാവ് അനിൽ (ചെയർമാൻ), എ.എസ്. ഷീജ (പബ്ലിസിറ്റി കൺവീനർ), കണ്ണൻ വേങ്കവിള (ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.
സി.പി.എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ. ജയദേവൻ, സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ പി. ഹരികേശൻ, ബി. സതീശൻ, അസി.എക്സി എൻജിനീയർ ദീപാറാണി, എ.ഇ. രമ്യ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.