നെടുമങ്ങാട്-തെങ്കാശിപാതയിൽ പ്രധാന റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു
text_fieldsനെടുമങ്ങാട്: നെടുമങ്ങാട്-തെങ്കാശിപാതയിൽ കൊല്ലംകാവിന് സമീപം വേ ബ്രിഡ്ജിനുമുന്നിലെ വളവിൽ റോഡിലെ കുഴികൾ വാഹനയാത്രികരെയും വഴിയാത്രികരെയും അപകടത്തിൽ ചാടിക്കുന്നു. റോഡിൽ കുഴികൾ രൂപപ്പെട്ടിട്ട് മാസങ്ങളായി. ഇതിൽ ചളിയും വെള്ളവും കെട്ടിക്കിടക്കുന്നു. വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ വളവിലെ കുഴികളിൽ ചാടാതെ ഒഴിച്ചെടുക്കുന്നത് കൂട്ടിയിടിക്കുന്നതിനും അപകടത്തിൽപെടുന്നതിനും കാരണമാകുന്നു.
കൂടാതെ ഇരുചക്രവാഹനങ്ങൾ കുഴികളിൽ വീണും അപകടത്തിൽപെടുന്നു. നിരവധി പരാതികൾ ഉയർന്നെങ്കിലും കുഴികൾ അടക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നിെല്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് നിർമാണം നടത്തിയ കരാറുകാർക്കാണ് റോഡിന്റെ അറ്റകുറ്റപ്പണികളുടെയും ചുമതല. കരാർ കാലാവധി കഴിയാത്തതിനാൽ ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്നാണ് പൊതുമരാമത്തുവകുപ്പധികൃതരുടെ വാദം. എന്നാൽ അവരെക്കൊണ്ട് കുഴികൾ അടപ്പിക്കാൻ പൊതുമരാമത്ത് അധികൃതർ തയാറാകുന്നിെല്ലന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.