കല്ലയം-ശീമവിള റോഡ് നവീകരണം മേയിൽ പൂർത്തിയാക്കും
text_fieldsനെടുമങ്ങാട്: തെങ്കാശി അന്തർസംസ്ഥാന പാതയെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന കല്ലയം-ശീമവിള റോഡിൽ പള്ളിമുക്ക് മുതൽ കാരനാട് വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ആരംഭിച്ച നവീകരണ ജോലികൾ ഒന്നര മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ അഡ്വ. ജി.ആർ. അനിലിന് പൊതുമരാമത്തു വകുപ്പ് റോഡ്സ് വിഭാഗത്തിന്റെ ഉറപ്പ്. നിർമാണ പ്രവർത്തനങ്ങൾ മന്ത്രി നേരിൽകണ്ട് ആവശ്യമായ നിർദേശങ്ങൾ നൽകി.
കല്ലയം ജങ്ഷനിൽ ഓട നിർമാണവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഉന്നയിച്ച പരാതികൾ കേട്ട മന്ത്രി പരിഹാരം കാണണമെന്ന് പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
പാറ നീക്കംചെയ്യാനാവാത്തതാണ് ഓട പണിയിലെ പരാതിക്ക് കാരണമെന്ന് എക്സി. എൻജിനീയർ സജിത് മന്ത്രിയോട് വിശദീകരിച്ചു.
വഴയിലയിൽനിന്ന് വട്ടപ്പാറയിൽ എത്താനുള്ള പ്രധാന പാതയാണ് നൂതന സാങ്കേതിക വിദ്യയിൽ നവീകരിക്കുന്നത്. ജില്ല റോഡുകളുടെ പട്ടികയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപയാണ് നവീകരണത്തിന് ചെലവിടുന്നത്.
പി.ഡബ്ലിയു.ഡി അസി. എൻജിനീയർ വിനയചന്ദ്രൻ, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വൈശാഖ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാ റാണി തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.