വീട് കുത്തിത്തുറന്ന് എട്ടര പവനും 2000 രൂപയും കവർന്നു
text_fieldsനെടുമങ്ങാട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് എട്ടര പവൻ സ്വർണഭരണവും 2000 രൂപയും കവർന്നു. കരകുളം വേങ്കോട് പ്ലാത്തറ ദീപുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദീപുവിന്റെ കുഞ്ഞിന്റെ ചികിത്സയക്കായി മൂന്ന് ദിവസമായി ഇവർ ആശുപത്രിയിലായിരുന്നു. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മുൻ വശത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തി തുറന്നതായി കണ്ടത്.
താഴെത്തെയും മുകളിലത്തെയും നിലയിലെ രണ്ട് അലമാരകൾ തകർത്താണ് മോഷണം നടത്തിയത്. മൂന്ന് മാല, ഒരു ബ്രൈസ്ലറ്റ്, വള, രണ്ട് ജോഡി കമ്മൽ, കുഞ്ഞ് മോതിരങ്ങൾ അടക്കം എട്ടര പവനും 2000 രൂപയും ആണ് നഷ്ടപ്പെട്ടത്. വട്ടപ്പാറ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.