നെടുമങ്ങാട് ജില്ല ആശുപത്രി മേല്‍ക്കൂരയിലെ ഷീറ്റുകള്‍ വീണ് അപകടമുണ്ടാക്കുന്നു
text_fieldsനെടുമങ്ങാട്: നെടുമങ്ങാട്ജില്ല ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരിക്കുന്ന ടിന്‍ഷീറ്റുകള്‍ കാറ്റില്‍ പറന്നു വീണ് അപകടമുണ്ടാക്കുന്നു. ആശുപത്രി സൂപ്രണ്ടിന്റെ മുറിയുടെ മുകളിലെ ഷീറ്റുകളാണ് കഴിഞ്ഞദിവസത്തെ കാറ്റില്‍ ഇളകിപ്പറന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെയാണ് മുകളില്‍ നിലവാരം കുറഞ്ഞ ടിന്‍ഷീറ്റ് മേഞ്ഞത്. എന്നാല്‍ കൃത്യമായ സംവിധാനങ്ങളില്ലാതെ ഷീറ്റിട്ടതിനാല്‍ അധികം താമസിയാതെ തന്നെ ഷീറ്റുകള്‍ കാറ്റില്‍ ഇളകി. കഴിഞ്ഞദിവസവും നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാരും വിവിധ ആവശ്യങ്ങള്‍ക്കായി സൂപ്രണ്ട് ഓഫിസിലെത്തിയവരും നില്‍ക്കെയാണ് ഷീറ്റുകള്‍ ഇളകിവീണത്.
ഉടന്‍ ജീവനക്കാരെത്തി ഷീറ്റുകള്‍ മാറ്റുകയും ബാക്കിയുള്ളവ പറന്നുപോകാതിരിക്കാനായി കയറുകള്‍ ഉപയോഗിച്ച് കെട്ടുകയും ചെയ്തു. അപകടകരമായ ഷീറ്റുകള്‍ മാറ്റിസ്ഥാപിച്ചില്ലെങ്കില്‍ നൂറുകണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ ദുരന്തമുണ്ടാകുമെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.