സിദ്ധാർഥിന്റെ മരണം എസ്.എഫ്.ഐയുടെ ക്രൂരത - ഗവർണർ
text_fieldsനെടുമങ്ങാട്: പൂക്കോട് വെറ്റിറനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണം സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നതും എസ്.എഫ്.ഐയുടെ ക്രൂരതയുമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. സിദ്ധാർഥന്റെ നെടുമങ്ങാട്ടെ വസതിയിലെത്തി മാതാപിതാക്കളെ കണ്ട് അനുശോചനം അറിയിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.
കഴിഞ്ഞ ദിവസം സിദ്ധാർഥിന്റെ പിതാവ് രാജ്ഭവനിലെത്തി ഗവർണറെ കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹം വീട്ടിലെത്തിയത്. യുവാക്കൾക്ക് കേരളത്തിൽ അക്രമങ്ങൾക്ക് ചില കക്ഷികൾ പരിശീലനം നൽകുന്നു. മുതിർന്ന നേതാക്കളും ഇതിന് കൂട്ട് നിൽക്കുന്നു. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് ഇതിന് ഉദാഹരണമാണെന്നും ഗവർണർ പറഞ്ഞു. അക്രമം ഒന്നിനും പരിഹാരമല്ല. അക്രമം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും തയ്യാറാകണം. ആ അമ്മയുടെയും സഹോദരന്റെയും പിതാവിന്റെയും അവസ്ഥ നോക്കൂ.
ദയവുചെയ്ത് അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ എല്ലാ പാർട്ടികളോടും അപേക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിദ്ധാർഥന്റെ പിതാവ് നൽകിയ പരാതിയിൽ ഡി. ജി. പിയിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫോട്ടോ :സിദ്ധാർഥന്റെ വീട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അമ്മയെ അശ്വസിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.