പനവൂര്‍-മൂന്നാനക്കുഴി റോഡ് നിർമാണത്തിൽ മെല്ലെപ്പോക്ക്
text_fieldsനെടുമങ്ങാട്: പനവൂര്‍-മൂന്നാനക്കുഴി റോഡ് നിർമാണം വൈകുന്നു. മൂന്നരക്കോടി ചെലവിട്ട് നവീകരിക്കുന്ന റോഡിെൻറ നിർമാണം രണ്ടരവര്‍ഷമായി ഇഴഞ്ഞുനീങ്ങുന്ന സാഹചര്യമാണ്. നിര്‍മാണത്തിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നെന്ന ആരോപണവും ഇതിനകം ഉയർന്നിട്ടുണ്ട്.
റോഡിനായി കെട്ടിപ്പൊക്കിയ പാര്‍ശ്വഭിത്തി കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞത് ക്രമക്കേടിന് ഉദാഹരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മൂന്നാനക്കുഴിമുതല് ചുമടുതാങ്ങിവരെയുള്ള റോഡ് ടാര്‍ ചെയ്തിട്ടുണ്ട്. വീടുകള്‍പോലും പൊളിച്ചുമാറ്റിക്കൊണ്ടാണ് റോഡ് പണി തുടങ്ങിയത്. എല്‍.പി.എസ് ജങ്ഷന്‍മുതല്‍ ചുമടുതാങ്ങിവരെയുള്ള ഭാഗം കാല്‍നടപോലും അസാധ്യമായ നിലയില്‍ തകര്‍ന്നിട്ടുണ്ട്. ഇതുവഴി ഇരുചക്രവാഹനങ്ങള്‍ക്കുപോലും യാത്രചെയ്യാനാകില്ല. കാല്‍നടക്കാരും ദുരിതമനുഭവിക്കുന്നു.
ഓട്ടോകൾ ഈ റൂട്ടിലേക്ക് ഓട്ടംവിളിച്ചാല്‍ വരാറില്ല. പനവൂര്‍ പഞ്ചായത്തിനെ വെമ്പായം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡിനാണ് ഈ ദുരവസ്ഥ. പനവൂര്‍, മൂന്നാനക്കുഴി, ചീരാണിക്കര വഴി വെമ്പായത്തെത്താന് വളരെ കുറഞ്ഞ സമയം മതിയാകും. റോഡ് അടിയന്തരമായി ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികള്‍ പൊതുമരാമത്തിന് നാട്ടുകാര്‍ നല്കി. പരാതി പരിഗണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് റോഡ് നിർമാണവിഷയത്തില്‍ ബന്ധപ്പെടുകയും പണിവേഗത്തില് തീര്‍ക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്ക്ക് നിർദേശം നല്‍കുകയും ചെയ്തു.
എന്നാല്‍, ഇതുവരെയും കരാറുകാരന് ടാറിങ് പൂര്‍ത്തിയാക്കിയിട്ടില്ല. റോഡ്, ഓടകളുടെ നിർമാണം, പാര്‍ശ്വഭിത്തി കെട്ടല്‍, സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് റോഡിെൻറ നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.