യുവാവിനെ കുത്തി പരിക്കേൽപിച്ച് 5,60000 രൂപ കവർന്നു
text_fieldsനെടുമങ്ങാട്: യുവാവിനെ കുത്തിപരിക്കേൽപിച്ച് കവർച്ചാസംഘം 5,60,000 രൂപ കവർന്നു. നെടുമങ്ങാട് കുളവികോണത്ത് താമസക്കാരനായ തൃശൂർ സ്വദേശി ജീമോൻ (35) ആണ് അക്രമത്തിന് ഇരയായത്. ജീമോൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബാങ്കിൽ പണയത്തിലുള്ള സ്വർണാഭരണങ്ങൾ തിരികെ എടുത്ത് വിൽക്കാൻ സഹായിക്കുന്ന ഏജൻറ് ആണ് ജിമോൻ. അഞ്ചുതെങ്ങ് സ്വദേശിയായ ജഹാംഗീർ ജിമോനെ സമീപിച്ച് ചുള്ളിമാനൂരിലെ ഒരു ബാങ്കിൽ പണയം വച്ചിരിക്കുന്ന സ്വർണാഭരണങ്ങൾ തിരികെ എടുക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയായിരുന്നു. ഇതനുസരിച്ച് വെള്ളിയാഴ്ച കാറുമായി നെടുമങ്ങാട് എത്തിയ ജഹാംഗീർ ജിമോനെയും കൂട്ടി ചുള്ളിമാനൂരിലേക്ക് പോയി. യാത്രക്കിടയിൽ ജഗാംഗീറിൻെറ മൂന്ന് സുഹൃത്തുക്കൾ വണ്ടിയിൽ കയറി.കവിയൂർ വെയിറ്റിങ് ഷെഡിന് സമീപത്ത് എത്തിയപ്പോൾ കാറിൽ വച്ച് ജീമോൻെറ കാലിൽ കുത്തി പരിക്കേൽപ്പിച്ച ശേഷം റോഡിലേക്ക് തള്ളിയിട്ട് പണവുമായി സംഘം കടക്കുകയായിരുന്നു. റോഡിൽ പരിക്കേറ്റു കിടന്ന ജിമോനെ നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തിയാണ് ആശുപത്രിയിലെത്തിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ഊർജിതമാക്കി.
വൈകുന്നേരത്തോടെ സംഘം സഞ്ചരിച്ചിരുന്ന കാർ ആനാട് ബാങ്ക് ജങ്ഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ വലയിലാകുമെന്നും പൊലീസ് അറിയിച്ചു. കേസിലെ മുഖ്യപ്രതി ജഹാംഗീർ നിരവധി കേസിലെ പ്രതിയാണ്. അഞ്ചുതെങ്ങ് പൊലീസ് സ്‌റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ 15 കേസ് ഉണ്ടെന്ന് പോലീസ് പറഞ്ഞു. നെടുമങ്ങാട്, വലിയമല സി.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.